Wednesday, March 22, 2023

യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീല സീരീസിൽ അഭിനയിപ്പിച്ചു; സംവിധായിക അറസ്റ്റിൽ

തിരുവനന്തപുരം: അശ്ലീല വെബ് സീരീസിൽ യുവാവിനെ ഭീഷണിപ്പെടുത്തി അഭിനയിപ്പിച്ചതിന് സംവിധായിക ലക്ഷ്മി ദീപ്ത (ശ്രീല പി മണി) അറസ്റ്റിൽ. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ ലക്ഷ്മിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു.

ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 9 നും ഉച്ചയ്ക്ക് 12 നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം. ആറാഴ്ചത്തേക്ക് ഹാജരാകാനാണ് നിർദേശം. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന തെളിവുകൾ നൽകണമെന്നും നിർദ്ദേശമുണ്ട്.

വെങ്ങാനൂർ സ്വദേശിയായ 26 കാരനാണ് പരാതിക്കാരൻ. സിനിമയിൽ നായകനാക്കാമെന്ന വ്യാജേന അശ്ലീല പരമ്പരയിൽ അഭിനയിപ്പിച്ചെന്നാണ് പരാതി. തിരുവനന്തപുരം അരുവിക്കരയിലെ ഒറ്റപ്പെട്ട സ്ഥലത്തെ ഒരു അപ്പാർട്ട്മെന്റിൽ ആണ് ഷൂട്ടിംഗ് നടന്നത്. അശ്ലീല സിനിമയാണെന്ന് ചെറുപ്പക്കാരനോട് പറഞ്ഞിരുന്നില്ല. ആദ്യ ഭാഗങ്ങൾ ഷൂട്ട് ചെയ്ത ശേഷം യുവാവിനെകൊണ്ട് കരാർ ഒപ്പുവയ്പ്പിച്ചു. തുടർന്ന് അശ്ലീല സിനിമയാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി അഭിനയിപ്പിക്കുകയായിരുന്നു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles