Sunday, April 2, 2023

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയിൽ

കോഴഞ്ചേരി: മുഖ്യമന്ത്രിയെയും സംസ്ഥാന സർക്കാരിനെയും അപകീർത്തിപ്പെടുത്തുന്ന വീഡിയോ നിർമ്മിച്ച് സോഷ്യൽ മീഡിയയിലൂടെ പണം തട്ടാൻ ശ്രമിച്ച കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ.

ആറൻമുള എരുമക്കാട് തലക്കാട്ടുമല സ്വദേശി സിബിൻ ജോൺസണെയാണ് (35) തിരുവനന്തപുരം സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ആറൻമുള പൊലീസിന്‍റെ സഹായത്തോടെ വെള്ളിയാഴ്ച വൈകിട്ടാണ് ഇയാളെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഫെബ്രുവരി 22ന് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

51 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാർത്താസമ്മേളനമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ എഡിറ്റ് ചെയ്ത് ഒരു മാധ്യമ സ്ഥാപനത്തിന്‍റെ വാട്ടർമാർക്ക് ഉപയോഗിച്ച് പ്രചരിപ്പിച്ചെന്നും, മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പണം അഭ്യര്‍ഥിച്ചാണ് വീഡിയോ പ്രചരിപ്പിച്ചതെന്നും എഫ്ഐആറിൽ പറയുന്നു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles