Sunday, April 2, 2023

റാഗിങ്ങിനും ലഹരി ഉപയോഗത്തിനും എസ്എഫ്ഐക്കെതിരെ പരാതികൾ ലഭിച്ചിരുന്നു: മുന്‍ പ്രിൻസിപ്പൽ

കാസര്‍കോട്: കാസർകോട് ഗവൺമെൻ്റ് കോളേജിൽ വിദ്യാർത്ഥികളെ പൂട്ടിയിട്ടെന്ന സംഭവത്തിൽ എസ്.എഫ്.ഐക്കെതിരെ മുൻ പ്രിൻസിപ്പൽ എം രമ. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ റാഗിംഗ്, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ പരാതികൾ ലഭിച്ചിരുന്നു. ഇതിനെതിരായ നടപടികളാണ് അവരെ പ്രകോപിപ്പിച്ചതെന്നും എം രമ പറഞ്ഞു. കോളേജിൽ കുടിവെള്ളം മലിനമായ പ്രശ്നം ഉണ്ടായിരുന്നില്ല. തന്‍റെ ഭാഗം കേൾക്കാതെയാണ് പ്രതികാര നടപടിയെന്നും രമ പറഞ്ഞു.

അതേസമയം, എം രമ ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ എസ്എഫ്ഐ രംഗത്തെത്തി. പ്രിൻസിപ്പലിനെതിരായ പരാതിയുടെ പേരിലാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. പ്രിൻസിപ്പലിനെ ദേഹോപദ്രവം ഏൽപ്പിച്ചെന്ന വാദം തെറ്റാണ്. ഇത് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുമെന്ന് എസ്.എഫ്.ഐ കോളേജ് യൂണിറ്റ് സെക്രട്ടറി എം.കെ അക്ഷയ് പറഞ്ഞു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles