Sunday, April 2, 2023

പൂർവ വിദ്യാർത്ഥി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ പ്രിൻസിപ്പൽ മരിച്ചു

മധ്യപ്രദേശ് ഇന്‍ഡോറിൽ പൂർവ വിദ്യാർത്ഥി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ പ്രിൻസിപ്പൽ മരിച്ചു.മാർക്ക് ലിസ്റ്റ് കിട്ടാൻ വൈകയതിനെ തുടർന്ന് ഈ മാസം 20 നാണ് പ്രിൻസിപ്പാളെ തീ കൊളുത്തിയത്.പ്രിൻസിപ്പൽ വിമുക്ത ശർമയാണ് ചികിത്സയിലിരിക്കെ മരിച്ചത്. പ്രതി അഷുതോഷ് പോലീസ് കസ്റ്റഡിയിലാണ്. ആക്രമണത്തിനിടയില്‍ അശുതോഷിനും പൊള്ളലേറ്റിരുന്നു. യുവാവിനെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു.

മാര്‍ക്ക് ലിസ്റ്റ് കിട്ടാന്‍ വൈകുന്നതിനെ തുടര്‍ന്നാണ് ഇത്തരത്തിൽ ആക്രമണം നടത്തിയെതെന്നാണ് പൊലീസ് പറയുന്നത്. കോളജിലെ മറ്റു ജീവനക്കാരുടെ മുന്നില്‍ വെച്ചാണ് വിമുക്ത വര്‍മ്മയെ പെട്രോളൊഴിച്ച് സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തിയത്. ആക്രമണത്തിനിടയില്‍ അശുതോഷിനും 40 ശതമാനം പൊള്ളലേറ്റു. കൂടാതെ സംഭവത്തിന് ശേഷം അശുതോഷ് ആത്മഹത്യക്ക് ശ്രമിച്ചുവെങ്കിലും പൊലീസിന്റെ ഇടപെടല്‍ മൂലം ഇയാളെ രക്ഷപ്പെടുത്തി. 90 ശതമാനം പൊള്ളലുകളോടെയായിരുന്നു വിമുക്ത ശര്‍മ്മയെ ആശുപത്രിയില്‍ എത്തിച്ചത്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles