Wednesday, March 22, 2023

ബൈക്കിൽ ചാരിനിന്നു; വിദ്യാർഥികളെ ബ്ലേഡുകൊണ്ട് വരഞ്ഞ് പരിക്കേൽപ്പിച്ചു

തിരുവല്ല: ബൈക്കിൽ ചാരി നിന്നതിന് വിദ്യാർത്ഥികളെ ബ്ലേഡ് ഉപയോഗിച്ച് പരിക്കേൽപ്പിച്ചെന്ന് പരാതി. ബിഎസ്എൻഎൽ ജീവനക്കാരനായ അഭിലാഷിനെതിരെയാണ് പരാതി നൽകിയത്. കുന്നന്താനം ബിഎസ്എൻഎൽ ഓഫീസിന് സമീപമായിരുന്നു സംഭവം.

കുന്നന്താനം എൻഎച്ച്എസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളായ എൽബിനും വൈശാഖും ട്യൂഷൻ കഴിഞ്ഞ് മടങ്ങാൻ ബസ് കാത്തുനിൽക്കുകയായിരുന്നു. ഈ സമയത്താണ് ബൈക്കിൽ ചാരിനിന്നെന്ന് ആരോപിച്ച് അഭിലാഷ് ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

ഇരുവരെയും മല്ലപ്പള്ളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം അഭിലാഷ് ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles