Wednesday, March 22, 2023

ദുരിതാശ്വാസനിധി തട്ടിപ്പ്; അര്‍ഹത പരിശോധിക്കേണ്ടത് സർക്കാരെന്ന് അടൂര്‍ പ്രകാശ്

റായ്പുർ: ദുരിതാശ്വാസനിധി തട്ടിപ്പിനിടയാക്കിയ അപേക്ഷകൾക്ക് ശുപാർശ ചെയ്തുവെന്ന ആരോപണത്തിന് മറുപടിയുമായി അടൂർ പ്രകാശ് എം.പി. ജനപ്രതിനിധിയെന്ന നിലയിലാണ് തന്നെ സമീപിക്കുന്ന അപേക്ഷകർക്ക് ശുപാർശ നല്‍കുന്നതെന്നും അപേക്ഷകരുടെ യോഗ്യത പരിശോധിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അടൂർ പ്രകാശ് പറഞ്ഞു.

‘ഒരു ജനപ്രതിനിധി എന്ന നിലയിൽ സഹായത്തിനായി ആളുകൾ വരുമ്പോൾ അവർക്കുവേണ്ടി കത്തു കൊടുക്കാറുണ്ട്. മുഖ്യമന്ത്രിക്കും പട്ടികജാതി മന്ത്രിക്കും കത്തുകൾ നൽകുന്നു. അർഹതയുണ്ടോ ഇല്ലയോ എന്ന് പരിശോധിച്ച ശേഷമായിരിക്കണം ഫണ്ട് വിതരണം ചെയ്യേണ്ടത്. കാണാൻ വരുന്നവർക്ക് കത്ത് നൽകുന്നത് സ്വാഭാവികമായ കാര്യമാണ്. ശുപാർശ കത്ത് മാത്രമാണ് നൽകാറുള്ളത്’, അദ്ദേഹം പറഞ്ഞു.

സി.പി.എം മുഖപത്രം അനര്‍ഹര്‍ക്ക് അടൂര്‍ പ്രകാശ് ശുപാര്‍ശ ചെയ്തെന്ന ആരോപണം ഉന്നയിച്ചിരുന്നു. ചിറയിൻകീഴിലെ ഏജന്‍റായ കോൺഗ്രസ് പ്രവർത്തകൻ മുഖേന നൽകിയ വ്യാജ അപേക്ഷകളിൽ അടൂർ പ്രകാശ് ഒപ്പിട്ടെന്നാണ് ആരോപണം. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ ചിറയിൻകീഴ് അഞ്ചുതെങ്ങിൽ നിന്ന് 16 വ്യാജ അപേക്ഷകളിൽ ഫണ്ട് അനുവദിച്ചതായി വിജിലൻസ് കണ്ടെത്തിയിരുന്നു. തട്ടിപ്പിൽ അടൂർ പ്രകാശിന് പങ്കുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയും ആരോപിച്ചിരുന്നു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles