Connect with us

Hi, what are you looking for?

KERALA NEWS

ഉത്സവങ്ങളിലെ നിറസ്സാന്നിധ്യം ഇനി ഓർമ; ചെർപ്പുളശ്ശേരി അയ്യപ്പൻ ചരിഞ്ഞു

ചെർപ്പുളശ്ശേരി(പാലക്കാട്): തൃശ്ശൂർ പൂരം ഉൾപ്പെടെ കേരളത്തിലെയും അയൽ സംസ്ഥാനങ്ങളിലെയും ഉത്സവങ്ങളിലെ സാന്നിധ്യം ചെർപ്പുളശ്ശേരി അയ്യപ്പൻ ചരിഞ്ഞു. ചെർപ്പുളശ്ശേരി രാജപ്രഭവീട്ടിൽ പ്രഭാവതിയുടെ ഉടമസ്ഥതയിലുള്ളതാണ് 54 വയസുള്ള ആന. കൊല്ലം ഷാജി ബീഹാറിൽ നിന്ന് കേരളത്തിലെത്തിച്ച ആനയെ 14 വർഷം മുമ്പാണ് ചെർപ്പുളശ്ശേരിയിലെ ഉടമ വാങ്ങിയത്.

രണ്ടാഴ്ച മുമ്പ് എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിനാണ് അവസാനമായി എഴുന്നള്ളിച്ചത്.
ക്ഷീണത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു.

വെള്ളിയാഴ്ച ഉച്ചയോടെ കൂടുതൽ ക്ഷീണിതനായ അയ്യപ്പനെ തൃശൂരിൽ നിന്നെത്തിയ ഡോക്ടർമാരാണ് ചികിത്സിച്ചത്. തുടർന്ന് രാത്രി 8.30ന് ചരിഞ്ഞു. വാളയാർ വനത്തിലാണ് ആനയെ അടക്കം ചെയ്യുക.

You May Also Like

WORLD

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ,...

CRIME

കൊച്ചി: ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...