Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

നൻപകൽ നേരത്ത് മയക്കം തൻ്റെ ചിത്രത്തിൻ്റെ പകർപ്പ്; ആരോപണവുമായി തമിഴ് സംവിധായിക

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ വിവിധ ചലച്ചിത്രമേളകളിൽ മികച്ച സ്വീകാര്യത നേടിയ ചിത്രമാണ്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിച്ചത്. ഇപ്പോഴിതാ ചിത്രം വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. നൻപകൽ നേരത്ത് മയക്കം തന്‍റെ ചിത്രമായ ഏലെയുടെ പകർപ്പാണെന്ന ആരോപണവുമായി സംവിധായിക ഹലിതാ ഷമീം രംഗത്തെത്തിയിരിക്കുകയാണ്.

ഒരു സിനിമയുടെ എല്ലാ സൗന്ദര്യവും ഒരേ രീതിയിൽ മോഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹലിതാ ഫേസ്ബുക്കിൽ കുറിച്ചു. രണ്ട് സിനിമകളും ഒരേ സ്ഥലത്ത് ചിത്രീകരിച്ചതിൽ സന്തോഷമുണ്ട്. എന്നാൽ താൻ കണ്ടതും ഏലെയുമായി ചേർത്തതുമായ സൗന്ദര്യാത്മക അനുഭവങ്ങളെല്ലാം മോഷ്ടിക്കപ്പെട്ടു എന്നത് അൽപ്പം തളർത്തുന്ന കാര്യമാണെന്നും അവർ കുറിച്ചു.

“ഐസ് വിൽപ്പനക്കാരൻ ഒരു പാൽക്കാരനായി മാറി. സെമ്പുലി സെവലൈ ആയി മാറി. സെമ്പുലി മോർച്ചറി വാനിനു പിന്നാലെ ഓടുന്നതുപോലെ സെവലൈ ഇവിടെ മിനിബസിന് പിന്നാലെ ഓടുന്നു. ഏലെയിലൂടെ ഞാൻ പരിചയപ്പെടുത്തിയ നടനും ഗായകനുമാണ് ചിത്തിരൈ സേനൻ. മമ്മൂട്ടിയോടൊപ്പം അദ്ദേഹം പാടുന്നു. വർഷങ്ങളോളം പഴക്കമുള്ള ആ വീടുകൾ മറ്റൊരു സിനിമയിലും വന്നിട്ടില്ല. ഞാൻ അതൊക്കെ ഇതിൽ കണ്ടൂ” അവർ കുറിച്ചു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...