Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ബിജു കുര്യനെ കണ്ടെത്തിയത് ഇസ്രയേൽ രഹസ്യാന്വേഷണ ഏജന്‍സി മൊസാദ്; നാട്ടിലേക്ക് തിരിച്ചയച്ചു

തിരുവനന്തപുരം: സർക്കാർ സംഘത്തോടൊപ്പം കൃഷി പഠിക്കാൻ പോയ ഇരിട്ടി സ്വദേശി ബിജു കുര്യനെ കണ്ടെത്തിയത് ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ്. ഇസ്രയേല്‍ ഇന്‍റർപോൾ ഇക്കാര്യം ഇന്ത്യൻ എംബസിയെ അറിയിച്ചു. ബിജുവിനെ തിരിച്ചയച്ചതായി ഇന്ത്യൻ അംബാസഡർ രാജീവ് ബൊഖഡെ കൃഷി വകുപ്പ് സെക്രട്ടറി ബി അശോകിനെ അറിയിച്ചു.

ടെൽ അവീവിൽ നിന്ന് വൈകീട്ട് നാലിന് തിരിച്ച ബിജു പുലർച്ചെ നാലിന് കോഴിക്കോട്ടെത്തും. ബിജുവിനെ കണ്ടെത്തിയ വിവരം സഹോദരൻ അറിയിച്ചതായി കൃഷിമന്ത്രി പി പ്രസാദ് സ്ഥിരീകരിച്ചിരുന്നു. ബെത്ലഹേം കാണാനാണ് സംഘം വിട്ടതെന്നും സഹോദരൻ പറഞ്ഞു.

നയതന്ത്ര തലത്തിൽ സർക്കാർ സമ്മർദ്ദം ശക്തമാക്കിയതോടെയാണ് ഇസ്രയേലിൽ മുങ്ങിയ ബിജുവിന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്. ബിജുവിനെ സഹായിക്കുന്നത് ഗുണം ചെയ്യില്ലെന്ന് അവിടുത്തെ ഇന്ത്യൻ എംബസി മലയാളികൾക്ക് സന്ദേശം അയച്ചതും തിരിച്ചടിയായി. വിസ സാധുതയുള്ളതിനാൽ ബിജുവിനെതിരെ ഇസ്രയേലിൽ നിയമനടപടിയുണ്ടായില്ല. സംസ്ഥാനത്തും നിയമനടപടി സ്വീകരിക്കരുതെന്ന് സഹോദരൻ കൃഷിമന്ത്രിയോട് അഭ്യർത്ഥിച്ചു. എന്നാൽ എന്തുകൊണ്ടാണ് അപ്രത്യക്ഷനായതെന്ന് ബിജു സർക്കാരിന് വിശദീകരണം നൽകേണ്ടിവരും.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...