Wednesday, March 22, 2023

അവതരണാനുമതി ഇല്ല; കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് ബിൽ നാളെ സഭയിലെത്തില്ല

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് പുനഃസംഘടന ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കില്ല. താൽക്കാലിക സിൻഡിക്കേറ്റ് രൂപീകരിക്കാനുള്ള ബിൽ നാളത്തേക്ക് ലിസ്റ്റ് ചെയ്തിരുന്നു. ഗവർണറുടെ അനുമതി ലഭിക്കാത്തതിനാലാണ് മാറ്റിവയ്ക്കുന്നത്. ബിൽ പ്രതിപക്ഷത്തെ ഒഴിവാക്കാനുള്ള സർക്കാരിന്റെ ശ്രമമാണെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു.

കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് ഭേദഗതി വരുത്താൻ അമിത സാമ്പത്തിക ബാധ്യതയാകും എന്നതിനാലാണ് ഗവർണറുടെ അനുമതി തേടിയിരുന്നത്. എന്നാൽ തന്‍റെ അധികാരം തട്ടിയെടുക്കാനുള്ള സർക്കാർ നീക്കമാണെന്നാണ് ഗവർണറുടെ നിലപാട്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles