Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

വധഭീഷണി വരെ; ഉണ്ണി മുകുന്ദനെതിരായ കമൻ്റിൽ സന്തോഷ് കീഴാറ്റൂർ

2021ലെ ഹനുമാൻ ജയന്തി ആശംസിച്ചുകൊണ്ടുള്ള ഉണ്ണി മുകുന്ദന്‍റെ പോസ്റ്റിന് കീഴിലുള്ള നടൻ സന്തോഷ് കീഴാറ്റൂരിന്റെ കമന്‍റ് ഏറെ ചർച്ചയായിരുന്നു. ഹനുമാൻ രാജ്യത്തെ കൊറോണയിൽ നിന്ന് രക്ഷിക്കുമോ എന്നായിരുന്നു സന്തോഷിന്‍റെ കമന്‍റ്. ഇത് ഒരു കൂട്ടം ആളുകളെ പ്രകോപിപ്പിക്കുകയും വിമർശനത്തിന് കാരണമാവുകയും ചെയ്തു. ഇപ്പോഴിതാ ആ വിഷയത്തിൽ തനിക്ക് വധഭീഷണി പോലും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് സന്തോഷ് കീഴാറ്റൂർ. 

അദ്ദേഹത്തിൻ്റെ സിനിമ 100 ദിവസം ഓടുന്നു. അതുപോലെ, ഞാൻ ചെയ്യുന്ന സോളോ പ്രകടനം ആളുകൾ ഭയാനകമായി ഏറ്റെടുക്കുന്നു. ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച സഹപ്രവർത്തകരാണ്. മല്ലു സിങ്ങിനെപ്പോലുള്ള സിനിമകളെ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. വിക്രമാദിത്യൻ സിനിമയിൽ മികച്ച വേഷം. സ്റ്റൈൽ എന്ന സിനിമയിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അന്ന് ബുദ്ധിമോശത്തിൽ ഒരു കമന്റ് ഇടുകയും അത് തെറ്റാണെന്ന് സമ്മതിക്കുകയും ചെയ്തതാണ്. അതിൽ വധഭീഷണി ഉൾപ്പടെ നേരിട്ടിട്ടുണ്ട്. ചിലർ എന്നെ കൊല്ലുമെന്ന് പോലും പറഞ്ഞു. ഞാൻ എന്‍റെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചത് കൊണ്ടാണത്.

സങ്കടകരമെന്നു പറയട്ടെ, തെറ്റ് ഞാൻ സമ്മതിച്ചിട്ട് പോലും അത് വ്യക്തിപരമായി എടുത്തു. അദ്ദേഹം അതിന് താഴെ വന്നു ഒരു കമന്റ് ചെയ്താൽ മതിയായിരുന്നു. അതിനുശേഷം അദ്ദേഹം പലപ്പോഴും അഭിമുഖങ്ങളിൽ എന്നെ അറിയാത്തതുപോലെ സംസാരിച്ചു. പക്ഷേ, നമ്മളെല്ലാം മനുഷ്യരാണ്. അടുത്തിടെ അദ്ദേഹം തെറി വിളിക്കുന്ന ഒരു വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി എന്നും സന്തോഷ് പറഞ്ഞു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...