Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കലാമണ്ഡലത്തിൽ പിൻവാതിൽ നിയമനം; അനധികൃതമായി നിയമിച്ചത് 7പേരെ

തൃശൂർ: കേരള കലാമണ്ഡലത്തിൽ സർക്കാർ അനുമതിയില്ലാതെ മൂന്ന് ഘട്ടങ്ങളിലായി 7 പേർക്ക് പിൻവാതിൽ നിയമനം നൽകിയതായി ഓഡിറ്റ് റിപ്പോർട്ട്. നിയമനങ്ങളെക്കുറിച്ച് അന്വേഷണം നടത്താൻ ഓഡിറ്റ് വകുപ്പ് ജോയിന്‍റ് ഡയറക്ടർ സാംസ്കാരിക വകുപ്പിന് കത്ത് നൽകി.

കേരള കലാമണ്ഡലത്തിലെ ബിരുദ വിഭാഗങ്ങളിലെ അധ്യാപകരുടെ എണ്ണം 28 ആക്കി കുറച്ചുകൊണ്ട് 2014ൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. കലാമണ്ഡലത്തിന് പുതിയ നിയമനം നടത്തണമെങ്കിൽ ഓരോ വകുപ്പിലും വരേണ്ട ഇൻസ്ട്രക്ടർമാരുടെ എണ്ണം സർക്കാർ നിശ്ചയിക്കണം. ഇത് ലംഘിച്ച് 2019 മുതൽ 2021 വരെ അംഗീകൃത തസ്തികകൾക്ക് പുറത്ത് ഏഴ് നിയമനങ്ങൾ നടത്തി. 3 ഘട്ടങ്ങളിലായാണ് നിയമനം നടന്നത്. 

അനുവദിക്കപ്പെട്ട സെക്കൻഡ് ഗ്രേഡ് ഇൻസ്ട്രക്ടർമാരുടെ എണ്ണം 28 ആയിരുന്നു. എന്നാൽ 7 പേരെ അനധികൃതമായി നിയമിച്ചതിലൂടെ സെക്കൻഡ് ഗ്രേഡ് ഇൻസ്ട്രക്ടർമാരുടെ സ്ഥാനക്കയറ്റ സാധ്യതകളാണ് നഷ്ടമായത്. കൂടാതെ 7 ഫസ്റ്റ് ഗ്രേഡ് തസ്തികയും ഇല്ലാതായി.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...