Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കാപ്പ ചുമത്തി; ക്വട്ടേഷൻ തലവന്‍ ആകാശ് തില്ലങ്കേരി അറസ്റ്റിൽ

കണ്ണൂര്‍: ക്വട്ടേഷൻ തലവൻ ആകാശ് തില്ലങ്കേരി അറസ്റ്റിൽ. കണ്ണൂർ മുഴക്കുന്ന് പൊലീസാണ് കാപ്പ ചുമത്തി ആകാശിനെ അറസ്റ്റ് ചെയ്തത്. ആകാശ് തില്ലങ്കേരിക്കെതിരായ നാല് വർഷത്തെ കേസുകൾ പരിശോധിച്ച ശേഷമാണ് പൊലീസ് നടപടി. അറസ്റ്റിന് പിന്നിൽ സി.പി.എമ്മിന്‍റെ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്നാണ് റിപ്പോർട്ട്. ആകാശിന്റെ കൂട്ടാളി ജിജോ തില്ലങ്കേരിയ്ക്കായി തിരച്ചിൽ നടത്തുകയാണ്‌.

പി ജയരാജനെ പുകഴ്ത്തുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പായ പിജെ ആർമിയുടെ അഡ്മിനാണ് ആകാശ് തില്ലങ്കേരി. പിജെ നേതൃത്വത്തിലേക്ക് വരണമെന്ന് വാദിക്കുന്ന ഇവർ രാത്രികാലങ്ങളിൽ സ്വർണക്കടത്ത് ക്വട്ടേഷനുകളിലും ഗുണ്ടാ പ്രവർത്തനങ്ങളിലും ഏർപ്പെടുകയാണെന്ന് ഒരു വർഷം മുമ്പ് പാർട്ടി വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ സംഘം സോഷ്യൽ മീഡിയയിൽ സി.പി.എം പ്രചാരകരായി തുടരുകയായിരുന്നു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...