Sunday, April 2, 2023

പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പ് കേസ്; വിചാരണ തുടരാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിലെ നജീബ് കാന്തപുരത്തിന്‍റെ വിജയം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയിൽ വിചാരണ തുടരാൻ അനുമതി നൽകി സുപ്രീം കോടതി. എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറപ്പെടുവിച്ച മാർഗ്ഗരേഖയുടെ ലംഘനത്തിന്‍റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് ഹർജി നൽകാൻ കഴിയുമോ എന്ന് ഹൈക്കോടതിക്ക് പരിഗണിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. കേസിന്‍റെ പ്രാഥമിക ഘട്ടമായതിനാലാണ് ഇടപെടാത്തതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

എതിർ സ്ഥാനാർത്ഥി കെ.പി.എം മുസ്തഫയുടെ ഹർജി നിലനിൽക്കുമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ നജീബ് കാന്തപുരമാണ് സുപ്രീംകോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പിൽ 348 പോസ്റ്റൽ വോട്ടുകൾ എണ്ണിയതിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.പി.എം മുസ്തഫ തിരഞ്ഞെടുപ്പ് ഹർജി നൽകിയത്. തിരഞ്ഞെടുപ്പ് കമ്മിഷൻ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ ലംഘിച്ചാണ് വോട്ടെണ്ണൽ നടത്തിയതെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.

എന്നാൽ മാര്‍ഗരേഖാ ലംഘനത്തിന് തിരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കില്ലെന്ന് നജീബ് കാന്തപുരത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വിയും അഭിഭാഷകൻ ഹാരിസ് ബീരാനും വാദിച്ചു. മാർഗ്ഗരേഖാ ലംഘനം മാത്രമല്ല, വോട്ടെണ്ണലിലെ ക്രമക്കേടുകളും ഹൈക്കോടതി വിധിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് കെ.പി.എം. മുസ്തഫയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സി.യു.സിങും, അഭിഭാഷകരായ ഇ.എം.എസ്.അനാം, എം.എസ്.വിഷ്ണു ശങ്കർ എന്നിവരും വാദിച്ചു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles