Sunday, April 2, 2023

വിവേക് വീണ്ടും ബിഗ് സ്ക്രീനിൽ; ഇന്ത്യനിലെ ഭാഗങ്ങൾ നീക്കം ചെയ്യില്ലെന്ന് ശങ്കർ

ചെന്നൈ: 2021 ഏപ്രിലിലാണ് തമിഴ് ചലച്ചിത്ര ലോകത്തെ മുൻനിര താരങ്ങളിലൊരാളായ വിവേക് അന്തരിച്ചത്. അപ്രതീക്ഷിത വിയോഗമായിരുന്നു അദ്ദേഹത്തിന്റേത്. കോവിഡാനന്തര അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന വിവേക് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. നിരവധി സിനിമകളിൽ പ്രധാന വേഷങ്ങൾ ചെയ്ത് കൊണ്ടിരിക്കെ ആയിരുന്നു താരത്തിന്റെ മരണം.

ശങ്കറിന്‍റെ ഇന്ത്യൻ 2 ആയിരുന്നു വിവേകിന്‍റെ മരണസമയത്ത് പാതിവഴിയിൽ നിർത്തിയ പ്രധാന ചിത്രം. കമൽ ഹാസനൊപ്പമുള്ള വിവേകിന്‍റെ ആദ്യ ചിത്രമായിരുന്നു ഇത്. കൊവിഡിന് മുമ്പ് ആരംഭിച്ച ഇന്ത്യൻ 2 ഷൂട്ടിംഗ് ലൊക്കേഷനിലെ അപകടങ്ങളെ തുടർന്ന് നിർത്തിവച്ചിരുന്നു. തുടർന്ന് വിക്രമിന്‍റെ വിജയത്തിന് ശേഷം ഷൂട്ടിംഗ് പുനരാരംഭിച്ചു.

അതേസമയം ചിത്രത്തിലെ വിവേകിന്‍റെ വേഷത്തിന് പകരം പുതിയൊരു താരം എത്തുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യൻ 2വിലെ വിവേകിന്‍റെ രംഗങ്ങൾ മാറ്റി മറ്റൊരാളെ കൊണ്ട് ചെയ്യിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ചിത്രത്തിലെ അദ്ദേഹത്തിന്‍റെ ഭാഗങ്ങൾ നീക്കം ചെയ്യില്ലെന്നും പകരം ആളെ കൊണ്ടുവരില്ലെന്നുമാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്ത. ചിത്രത്തിന്റെ സംവിധായകൻ ശങ്കർ ആണ് ഈ കാര്യം വെളിപ്പെടുത്തിയത്.  

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles