Friday, March 24, 2023

പാർട്ടി ഭരണഘടനാ ഭേദഗതിയില്‍ വിയോജിപ്പറിയിച്ച് വി.എം. സുധീരൻ; ഖാർഗെയ്ക്ക് കത്തെഴുതി

തിരുവനന്തപുരം: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിലുണ്ടായ പാർട്ടി ഭരണഘടനാ ഭേദഗതിയിൽ എതിർപ്പറിയിച്ച് വി എം സുധീരൻ. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിന് മദ്യവര്‍ജനത്തിലും ഖാദി ഉപയോഗത്തിനുമുള്ള വ്യവസ്ഥകളിൽ ഇളവ് വരുത്താനുള്ള തീരുമാനം ദൗർഭാഗ്യകരവും അപലപനീയവുമാണെന്ന് ചൂണ്ടിക്കാട്ടി സുധീരൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ചു.

മദ്യവർജനവും ഖാദി പ്രസ്ഥാനവും സ്വാതന്ത്ര്യസമരത്തിന്‍റെ ഭാഗമായിരുന്നെന്നും പതിറ്റാണ്ടുകളായി കോൺഗ്രസ് പാർട്ടിയുടെ മുദ്രാവാക്യവും അഭിമാന സവിശേഷതയുമാണെന്നും സുധീരൻ ചൂണ്ടിക്കാണ്ടി. ഈ വ്യവസ്ഥകൾ ഭേദഗതി ചെയ്യുമ്പോൾ സ്വാതന്ത്ര്യ സമരത്തെയും ഗാന്ധിയൻ മൂല്യങ്ങളെയും നിരാകരിക്കുകയാണ്. ഇക്കാലത്ത് ഈ വ്യവസ്ഥകൾ പാലിക്കാത്തതിനാലാണ് നിയമം ഭേദഗതി ചെയ്യുന്നതെന്ന വാദം ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

മദ്യത്തിന്‍റെ ഉപയോഗം ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമായും സാമൂഹിക പ്രശ്നമായും ഉയർന്നുവരുന്ന സമയത്താണ് ഇത്തരമൊരു ഭേദഗതി കൊണ്ടുവരുന്നത് എന്നതും ഗൗരവമായി കാണണം. പ്ലീനറി സമ്മേളനത്തിലെ ഈ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും രാജ്യത്ത് മദ്യവിൽപ്പനയെ പ്രോത്സാഹിപ്പിക്കുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles