Sunday, April 2, 2023

സുരക്ഷയെ ചൊല്ലി വാക്പോര്; സഭയിൽ പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വീട്ടിലിരുത്തുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പരാമർശത്തിനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പഴയ വിജയനായിരുന്നെങ്കിൽ ഈ ചോദ്യങ്ങൾക്കെല്ലാം ഇപ്പോൾ ഉത്തരം നൽകുമായിരുന്നുവെന്നും ഇക്കാര്യം സുധാകരനോട് ചോദിച്ചാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നിങ്ങൾ സർവസജ്ജമായി നടന്ന സമയത്ത് താൻ ഒറ്റത്തടിയായി നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ അതീവ സുരക്ഷയെക്കുറിച്ചുള്ള ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അതേസമയം, പഴയ വിജയനെയും പുതിയ വിജയനെയും ഭയക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. ഒന്നോ രണ്ടോ പേരാണ് പ്രതിഷേധക്കാരെങ്കിൽ എന്തിനാണ് 24 അകമ്പടി വാഹനങ്ങൾ ഉള്ളതെന്നും ഒന്നോ രണ്ടോ പേർ എങ്ങനെയാണ് 500 പോലീസുകാരെ ആക്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles