Wednesday, March 22, 2023

5681.98 കോടിയുടെ 64 പദ്ധതികള്‍ക്ക് അനുമതി; തീരുമാനം കിഫ്ബി ബോര്‍ഡ് യോഗത്തിൽ

കിഫ്ബിയുടെ 45-ാമത് ബോർഡ് യോഗത്തിൽ 5,681.98 കോടിയുടെ 64 പദ്ധതികൾക്ക് അംഗീകാരം. ഫെബ്രുവരി 25ന് ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ 80,352.04 കോടിയുടെ 1057 പദ്ധതികൾക്കാണ് കിഫ്ബി ഇതുവരെ അംഗീകാരം നൽകിയത്.

പൊതുമരാമത്ത്‌ വകുപ്പിന്‌ കീഴില്‍ റോഡുവികസന പദ്ധതികള്‍ക്കുള്ള സ്ഥലമേറ്റെടുപ്പുള്‍പ്പടെ 3414.16 കോടിയുടെ 36 പദ്ധതികള്‍ക്കും ചിലവന്നൂർ ബണ്ട് റോഡ് പാലത്തിന് 32.17 കോടിയും, കൊച്ചിയിലെ സംയോജിത ജലഗതാഗത പദ്ധതിയുടെ ഭാഗമായി എളംകുളം സിവറേജ്‌ പ്ലാന്‍റിന് 341.97 കോടിയും അടക്കം 3414.16 കോടിയുടെ പദ്ധതികൾക്കാണ് അനുമതി നൽകിയത്.

ആരോഗ്യ വകുപ്പിന് കീഴിലുള്ള എട്ട് പദ്ധതികളിലായി 605.49 കോടിയും ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഒമ്പത് പദ്ധതികളിലായി 600.48 കോടിയും ജലവിഭവ വകുപ്പിന് കീഴിൽ 467.32 കോടിയുടെ മൂന്ന് പദ്ധതികൾക്കുമാണ് അംഗീകാരം നൽകിയത്. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ 42.04 കോടിയുടെ രണ്ട് പദ്ധതികൾക്കും അംഗീകാരം നൽകി. തൃശ്ശൂർ കോർപ്പറേഷനിലെ ആധുനിക അറവുശാലകളും 12 ഇടങ്ങളിലെ ആധുനിക ശ്മശാനങ്ങളും ഇതിൽ ഉൾപ്പെടുന്നു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles