Friday, March 24, 2023

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ‘സീഡിംഗ് കേരള 2023’ മാർച്ച് 6ന്

കൊച്ചി: സ്റ്റാർട്ടപ്പുകളിലെ നിക്ഷേപ സാധ്യതകൾ കണ്ടെത്തുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ ‘സീഡിംഗ് കേരള 2023’ സംഘടിപ്പിക്കുന്നു. മാർച്ച് ആറിന് രാവിലെ 10ന് കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടക്കുന്ന സീഡിംഗ് കേരളയുടെ ആറാം പതിപ്പ് ധനമന്ത്രി ടി.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. നൂറിലധികം അതിസമ്പന്നർ, രാജ്യത്തുടനീളമുള്ള 50 ലധികം നിക്ഷേപകർ, 40 ലധികം പ്രഭാഷകർ, നിരവധി സ്റ്റാർട്ടപ്പുകൾ, കോർപ്പറേറ്റുകൾ, നയരൂപകർത്താക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

സീഡിംഗ് കേരള കേരളത്തിലെ പ്രാരംഭ ഘട്ട നിക്ഷേപ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സിഇഒ അനൂപ് അംബിക പറഞ്ഞു. മാത്രമല്ല, കേരളത്തിലെ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താൻ താൽപ്പര്യമുള്ള അതിസമ്പന്നരുടെയും പ്രാദേശിക നിക്ഷേപകരുടെയും കൂട്ടായ്മ സൃഷ്ടിക്കാനും ഈ പരിപാടി സഹായിക്കും. സ്റ്റാർട്ടപ്പ് നിക്ഷേപ ചർച്ചകൾ, സ്റ്റാർട്ടപ്പുകൾക്കും നിക്ഷേപകർക്കും സർക്കാർ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരം എന്നിവ പരിപാടിയുടെ ഭാഗമായുണ്ടാകും.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles