Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

വന്യമൃഗങ്ങള്‍ക്ക് തീറ്റ കുറയുന്നു; വയനാടന്‍ വനമേഖലയിലെ കാലി മേയ്ക്കല്‍ തടഞ്ഞേക്കും

സുല്‍ത്താന്‍ബത്തേരി: വന്യമൃഗങ്ങള്‍ക്ക് തീറ്റയില്ലെന്ന് ചൂണ്ടിക്കാട്ടി വയനാട് വനമേഖലയിൽ വാണിജ്യ ആവശ്യങ്ങൾക്കായി കൂട്ടത്തോടെ വളർത്തുന്ന കാലികളുടെ തീറ്റതേടല്‍ തടയാൻ ഒരുങ്ങി വനംവകുപ്പ്. ഇറച്ചി ആവശ്യത്തിനായി എരുമകളെയും കാളകളെയും കൂട്ടത്തോടെ വളർത്തുന്നവർ അവയുടെ പരിപാലനം ആദിവാസികൾ ഉൾപ്പെടെയുള്ള പാവപ്പെട്ടവരെയാണ് ഏൽപ്പിച്ചിരിക്കുന്നത്. എന്നാൽ മേയ്ക്കുന്ന കൂലി മാത്രം നല്‍കി വ്യാപാരികൾ വലിയ ലാഭം ഉണ്ടാക്കുന്നു. വനമേഖലയിൽ കൂട്ടമായി മേയുന്നതും വേനൽക്കാലത്ത് പോലും പച്ചപ്പുല്ല് കഴിക്കുന്നതും കാരണം മാൻ, ആന, കാട്ടുപോത്ത് തുടങ്ങിയ സസ്യഭുക്കുകളായ വന്യജീവികള്‍ക്ക് തീറ്റ കുറയുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ വയനാട് വന്യജീവി സങ്കേതത്തിലെ വൈൽഡ് ലൈഫ് വാർഡന്‍റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ബത്തേരി ഐ.ബിയിൽ ചേർന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് കന്നുകാലി മേയ്ക്കൽ നിയന്ത്രിക്കാനുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചത്.

വയനാട് വന്യജീവി സങ്കേതത്തിൽ വാണിജ്യ ആവശ്യങ്ങൾക്കായി കൊണ്ടുവരുന്ന കന്നുകാലികളെ കണ്ടെത്തി നടപടി സ്വീകരിക്കാൻ ‘ജിയോ ടാഗിംഗ്’ എന്ന സാങ്കേതികവിദ്യ ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. വന്യജീവി സങ്കേതത്തിൽ മേയുന്ന കന്നുകാലികളിൽ ഭൂരിഭാഗവും പുറത്തുനിന്നുള്ളവരുടെ ഉടമസ്ഥതയിലുള്ളതാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഏപ്രിൽ അവസാനത്തോടെ എല്ലാ കന്നുകാലികള്‍ക്കും ജിയോ ടാഗിങ് നടത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന കാര്യം മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.  

അതേസമയം, മുഴുവൻ കന്നുകാലികളെയും നിയന്ത്രിക്കുമെന്ന് ചില മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെട്ടതോടെ വനമേഖലയോട് ചേർന്ന് താമസിക്കുന്ന കർഷകർ ആശങ്കാകുലരായി. പലയിടത്തും വനംവകുപ്പിന്‍റെ പുതിയ നീക്കത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. എന്നാൽ പ്രാദേശിക കർഷകരുടെ കന്നുകാലികളെ നിയന്ത്രിക്കുന്ന കാര്യത്തിൽ വനംവകുപ്പ് തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം. കാട്ടിൽ തീറ്റയില്ലാത്തതിനാൽ ആന, കാട്ടുപോത്ത് തുടങ്ങിയ സസ്യഭുക്കുകൾ വർഷങ്ങളായി തുടർച്ചയായി ജനവാസ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നു. ഓരോ വർഷവും പുറത്തിറങ്ങുന്ന വന്യമൃഗങ്ങളുടെ എണ്ണം വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. മാത്രമല്ല ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന കന്നുകാലികൾക്ക് കുളമ്പുരോഗം ഉൾപ്പെടെയുള്ള പലതരം രോഗങ്ങൾക്കും സാധ്യതയുണ്ട്. രോഗം ബാധിച്ച കന്നുകാലികൾ കാട്ടിൽ മേയുമ്പോൾ രോഗം വന്യമൃഗങ്ങളിലേക്കും പകരാം. ഇതെല്ലാം തടയുകയാണ് പുതിയ തീരുമാനത്തിന്‍റെ ലക്ഷ്യം.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...