Friday, March 24, 2023

സഹപ്രവർത്തകൻ അപായപ്പെടുത്തിയേക്കും; ദുരൂഹത കൂട്ടി കടലിൽ കാണാതായ ഇനോസിന്റെ സന്ദേശം

മുംബൈ: മുംബൈ തീരത്തെ ഓയിൽ റിഗിൽ നിന്ന് മലയാളി കടലിൽ വീണു കാണാതായ സംഭവത്തിൽ ദുരൂഹത. അടൂർ സ്വദേശി ഇനോസ് സ്വയം കടലിലേക്ക് എടുത്തുചാടിയെന്ന വാദത്തിൽ കമ്പനി ഉറച്ചുനിൽക്കുമ്പോഴും മകൻ ആത്മഹത്യ ചെയ്യില്ലെന്ന് ആവർത്തിച്ച് പറയുകയാണ് പിതാവ് വർഗീസ്. മകനെ ഉപദ്രവിക്കുകയോ തട്ടിക്കൊണ്ടുപോകുകയോ ചെയ്തതാകാമെന്ന് വർഗീസ് സംശയിക്കുന്നു.

അതേസമയം, കാണാതാകുന്നതിന് തൊട്ടുമുമ്പ് ഇനോസ് സുഹൃത്തിന് അയച്ച സന്ദേശം പുറത്ത് വന്നു. തന്നോടൊപ്പം ജോലി ചെയ്യുന്ന കരൺ എന്നയാൾ തന്നെ അപായപ്പെടുത്തിയേക്കാമെന്നും കരയിൽ എത്തിയശേഷം എല്ലാം വിശദമായി പറയാമെന്നും സന്ദേശത്തിൽ ഇനോസ് സുഹൃത്തിനോട് പറയുന്നു. കരണിന് തന്നെ സംശയമുണ്ടെന്നും ചോദ്യം ചെയ്തതായും ഇനോസ് പറയുന്നു. കസ്റ്റഡിയിലുള്ള കരണിനെ കഴിഞ്ഞ രണ്ട് ദിവസമായി മുംബൈ പോലീസ് ചോദ്യം ചെയ്യുകയാണ്. 

വെള്ളിയാഴ്ച രാത്രിയാണ് ഇനോസ് കടലിൽ ചാടിയ വിവരം കമ്പനിയിൽ നിന്ന് വീട്ടുകാർക്ക് ലഭിച്ചത്. എന്നാൽ അതേ ദിവസം പകൽ വീട്ടിലേക്ക് വിളിച്ചപ്പോൾ, ജോലി കഴിഞ്ഞുവെന്നും വൈകുന്നേരം ഹെലികോപ്റ്ററിൽ കരയിലേക്ക് പോകുമെന്നും ഇനോസ് അമ്മയോട് പറഞ്ഞിരുന്നു. തിരിച്ചുവരുമെന്ന് പറഞ്ഞ മകൻ ചാടി മരിക്കില്ലെന്നാണ് കുടുംബം പറയുന്നത്. 

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles