Wednesday, March 22, 2023

ഡ്രസ് കോഡ് പാലിച്ചില്ല; നടൻ റസ്സൽ ക്രോയേയും കാമുകിയേയും ഹോട്ടലിൽ നിന്ന് പുറത്താക്കി

മെൽബൺ: ലോകമെമ്പാടും ആരാധകരുള്ള ഒരു ഹോളിവുഡ് താരമാണ് റസ്സൽ ക്രോ. വ്യത്യസ്ത സിനിമകൾ തിരഞ്ഞെടുക്കുകയും അഭിനയിക്കുകയും ചെയ്യുന്ന അദ്ദേഹം ഇപ്പോൾ മറ്റൊരു സംഭവത്തിലൂടെ വാർത്തകളിൽ നിറയുകയാണ്. മെൽബണിലെ ഒരു റെസ്റ്റോറന്‍റിൽ നിന്ന് റസ്സൽ ക്രോയെയും കാമുകി ബ്രിട്നി തെറിയോട്ടിനെയും പുറത്താക്കിയതാണ് വിഷയം. ഇരുവരും മാന്യമായ വസ്ത്രം ധരിച്ചില്ല എന്നതാണ് കാരണം.

ടെന്നീസ് കളിച്ച ശേഷം റസ്സൽ ക്രോയും ബ്രിട്നിയും ഇതേ വേഷത്തിലാണ് ഹോട്ടലിലെത്തിയത്. റാൽഫ് ലോറൻ പോളോ ഷർട്ടാണ് താരം ധരിച്ചിരുന്നത്. ബ്രിട്നി ഒരു ടെന്നീസ് സ്കർട്ടും ധരിച്ചിരുന്നു. ഈ വേഷത്തിൽ ഇരുവരും ഭക്ഷണം കഴിക്കാനെത്തിയപ്പോൾ റെസ്റ്റോറന്‍റുമായി ബന്ധപ്പെട്ടവർ പ്രവേശനം നിഷേധിക്കുകയായിരുന്നു.

“ഞങ്ങളെല്ലാവരേയും ഒരുപോലെയാണ് കാണുന്നത്. നിങ്ങൾ ആരാണെന്നത് ഞങ്ങൾക്ക് പ്രശ്നമല്ല, അത് റസ്സൽ ക്രോ ആണെങ്കിൽ പോലും. ഞങ്ങൾക്ക് ഒരു ഡ്രസ് കോഡ് ഉണ്ട്. എങ്ങനെ വസ്ത്രം ധരിക്കണമെന്ന് ആളുകളെ പഠിപ്പിക്കുകയല്ല. ക്രോയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ, അത്തരമൊരു വസ്ത്രത്തിൽ ഞാൻ ഒരിക്കലും ഒരു നല്ല റെസ്റ്റോറന്‍റിൽ പോകില്ലായിരുന്നു.” റസ്സൽ ക്രോയെ തന്‍റെ സ്റ്റാഫ് തിരിച്ചറിഞ്ഞിരുന്നില്ലെന്നും ഭക്ഷണശാല ഉടമ ക്രിസ്റ്റ്യൻ ക്ലീൻ കൂട്ടിച്ചേർത്തു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles