Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു; വൈദ്യുത പ്രതിസന്ധി ഉണ്ടായേക്കും

ഇടുക്കി: വേനൽ തുടങ്ങിയതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞു. 2354.74 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. കഴിഞ്ഞ വർഷത്തേക്കാൾ 22 അടി കുറവാണ് ജലനിരപ്പ്. നിലവിലെ അളവിൽ വൈദ്യുതി ഉത്പാദിപ്പിച്ചാൽ ഡാമിൽ രണ്ട് മാസത്തേക്കുള്ള വെള്ളം മാത്രമാണുള്ളത്.

കഴിഞ്ഞ വർഷം ഇതേ ദിവസം ഇടുക്കി ഡാമിലെ ജലനിരപ്പ് 2376.24 അടിയായിരുന്നു. അതായത് സംഭരണ ശേഷിയുടെ 71 ശതമാനവും ഡാമിലുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത് 49.50 ശതമാനം മാത്രമാണ്. ജലനിരപ്പ് 2199 അടിയോട് അടുത്തെത്തിയാൽ മൂലമറ്റത്ത് വൈദ്യുതി ഉത്പാദനം നിർത്തേണ്ടിവരും. ഇത് കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നയിക്കും. മൂലമറ്റത്ത് ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ 670 ലിറ്റർ വെള്ളം വേണം. ജലനിരപ്പ് അതിവേഗം കുറയാനുള്ള പ്രധാന കാരണം തുലാവർഷം ചതിച്ചതാണ്. കഴിഞ്ഞ വർഷം ജൂൺ ഒന്നു മുതൽ ഇതേ ദിവസം വരെ 3287 മില്ലീമീറ്റർ മഴ ലഭിച്ചു. എന്നാൽ ഇത്തവണ ലഭിച്ചത് 3743 മില്ലിമീറ്റർ മഴയാണ്. 456 മില്ലിമീറ്ററിൻ്റെ കുറവാണുള്ളത്.

നിലവിൽ അഞ്ച് ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. താപനില വർദ്ധിച്ചതിനാൽ ഉപഭോഗവും വർദ്ധിച്ചു. എന്നാൽ ഉത്പാദനം കൂട്ടിയാൽ ഒരു മാസത്തിനകം പൂർണമായും നിർത്തേണ്ടി വരുമെന്ന ആശങ്കയിലാണ് കെ.എസ്.ഇ.ബി.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...