Wednesday, March 22, 2023

വീട്ടമ്മയെ ശുചിമുറിയിൽ പൂട്ടിയിട്ട് കവർച്ച; മോഷ്ടിച്ചത് 20 പവനും 20,000 രൂപയും

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ വീട്ടമ്മയെ ശുചിമുറിയിൽ പൂട്ടിയിട്ട് മോഷണം. വീട്ടമ്മയെ വായിൽ തുണി തിരുകി പൂട്ടിയിടുകയായിരുന്നു. 20 പവൻ സ്വർണവും 20,000 രൂപയും കവർന്നു. രാവിലെ 11 മണിയോടെ മോഹനൻ എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്.

മോഹനന്‍റെ അകന്ന ബന്ധുവായ പത്മിനിയാണ് വീട്ടിലുണ്ടായിരുന്നത്. വായിൽ തുണി തിരുകി പത്മിനിയെ ബലം പ്രയോഗിച്ച് ശുചിമുറിയിലേക്ക് തള്ളിയിടുകയായിരുന്നു. ഇതിന് ശേഷമാണ് മോഷണം നടത്തിയത്. പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles