Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

രവീന്ദ്രന്‍ മാസ്റ്റര്‍ വിടവാങ്ങിയിട്ട്‌ 18 വര്‍ഷം

മലയാളത്തിന്റെ പ്രിയ സംഗീതസംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്റര്‍ ഓര്‍മയായിട്ട് 18 വര്‍ഷം.മലയാളിക്ക് ഒരിക്കലും മറക്കാനാകാത്ത ഈണങ്ങളും അതിമനോഹരമായ പാട്ടുകളും സമ്മാനിച്ചാണ് രവീന്ദ്രന്‍ മാസ്റ്റര്‍ നമ്മെ വിട്ടുപിരിഞ്ഞത്. .അമരം, ഭരതം, ഹിസ്‌ഹൈനസ് അബ്ദുള്ള, തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ഒരുപിടി സുന്ദരമായ ഗാനങ്ങൾ അദ്ദേഹം നമുക്കായി ഒരുക്കി.

കാലം ഇത്രയും കഴിഞ്ഞിട്ടും രവീന്ദ്രന്‍ മാസ്റ്റര്‍ ഈണമിട്ട പാട്ടുകളെല്ലാം ഒന്നിനൊന്ന് മികച്ചവയാണ് ഇന്നും. ശാസ്ത്രീയ സംഗീതത്തിന്റെ അനന്തസാധ്യതകളിലൂടെ സഞ്ചരിച്ച ഭരതത്തിലെ പാട്ടുകള്‍ക്ക് സംസ്ഥാന പുരസ്‌കാരവും ദേശീയ അവാര്‍ഡും ലഭിച്ചു. പ്രകൃതിയുടെ സംഗീതത്തില്‍ ലയിക്കുംപോലെ വിസ്മയിപ്പിക്കുന്ന ഈണങ്ങളായിരുന്നു മാസ്റ്റര്‍ ഒരുക്കിയിരുന്നത്. സംഗീതത്തിന്റ വസന്തകാലം നമുക്ക് സമ്മാനിച്ചാണ് രവീന്ദ്രന്‍ മാസ്റ്റര്‍ കടന്നുപോയത്. തലമുറകളോളം പാടിനടക്കാന്‍ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ മധുരമനോഹമായ ഗാനങ്ങളും.ഇരുന്നൂറിലേറെ ചിത്രങ്ങളിലെ പാട്ടുകള്‍ക്ക് രവീന്ദ്രന്‍ മാസ്റ്റര്‍ ഈണമിട്ടു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...