Wednesday, March 22, 2023

സി.സി.എലില്‍ ഇന്ന് കേരളാ സ്‌ട്രൈക്കേഴ്‌സ് മുംബൈ ഹീറോസിനെ നേരിടും

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരളാ സ്‌ട്രൈക്കേഴ്‌സ് ഇന്ന് മുംബൈ ഹീറോസിനെ നേരിടും. വൈകിട്ട് ഏഴിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്നത് കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ട കേരള താരങ്ങള്‍ വിജയ പ്രതീക്ഷയോടെയാണ് ഇന്ന് കളത്തിലേക്കിറങ്ങുന്നത്. ഹോം ഗ്രൗണ്ടിലൂടെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ചുവടുറപ്പിക്കലാണ് ടീമിന്റെ ലക്ഷ്യം. ബോളിവുഡ് താരങ്ങളുടെ ടീമായ മുംബൈ ഹീറോസിനെതിരെ കേരള സ്‌ട്രൈക്കേഴ്‌സ് വെടിക്കെട്ട് പ്രകടനം കാഴ്ച്ച വെക്കുമെന്ന് ടീം ക്യാപ്റ്റന്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. പുതിയ മത്സര ഘടനക്കനുസരിച്ചു ടീം സജ്ജമെന്ന് കേരള സ്‌ട്രൈക്കേഴ്‌സ് കോച്ച് മനോജ് ചന്ദ്രന്‍ അറിയിച്ചു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles