Sunday, April 2, 2023

വർക്കലയിൽ ക്ഷേത്ര ഉത്സവത്തിന് ഇടയിൽ ആന വിരണ്ടോടി

വർക്കലയിൽ ക്ഷേത്ര ഉത്സവത്തിന് ഇടയിൽ ആന വിരണ്ടോടി.. ഭക്തജനങ്ങളെ ഏറെനേരം ഭീതിയിലാഴ്ത്തിയ ആനയെ ഒരു മണിക്കൂറോളം സമയത്തിന് ശേഷമാണ് പാപ്പാന്മാർ തളച്ചത്… രാത്രി പന്ത്രണ്ടര മണിയോടെയായിരുന്നു സംഭവം. വർക്കല പാളയംകുന്ന് കിഴക്കേപ്പുറം ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് തിടമ്പേറ്റിയ ആനയാണ് വിരണ്ടോടിയത്…

ഉത്സവം ആഘോഷത്തിന് ഉപയോഗിച്ചവയിൽ എന്തോ ആനയുടെ ദേഹത്ത് തട്ടിയതിനെ തുടർന്നാണ് ആന വിരണ്ട് ഓടിയത് എന്ന ഒരു വിഭാഗം ആരോപിക്കുന്നുണ്ട്… ആനയുടെ പുറത്തിരിക്കുകയായിരുന്ന ക്ഷേത്രം ശാന്തിക്കും, കൂടാതെ രണ്ടുപേർക്കുമാണ് പരിക്കേറ്റത്… ഏറെനേരം ഭയപ്പാട് സൃഷ്ടിച്ചതിനുശേഷം ഒരു മണിക്കൂറിനൊടുവിലാണ് പാളയം കുന്നിന് സമീപത്ത് ഹൈസ്കൂളിന് അടുത്ത് വച്ചാണ് പാപ്പാന്മാരുടെ നേതൃത്വത്തിൽ ആനയെ തളച്ചത്.

. പാരിപ്പള്ളി പരവൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കരിമ്പിലാങ്ങിൽ മഹാദേവൻ എന്ന ആനയാണ് ഉത്സവത്തിന് എത്തിയവരെ ഭീതിയിലാഴ്ത്തിയത്.. ക്ഷേത്ര പരിസരത്തും മറ്റും പാർക്ക് ചെയ്തിരുന്ന നിരവധി കാറുകൾ മറിച്ചിടാനും ആന ശ്രമിച്ചിരുന്നതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്…

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles