Friday, March 24, 2023

ഇ– പേയ്മെന്റിന് അധിക ഫീസ് ഈടാക്കരുതെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം

ദോഹ: ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പണമടയ്ക്കുന്നതിന് ഉപഭോക്താക്കളിൽ നിന്ന് ഫീസ് ഈടാക്കരുതെന്ന് വാണിജ്യ സ്ഥാപനങ്ങൾക്ക് നിർദ്ദേശം. അംഗീകൃത ഇ-പേയ്മെന്‍റ് സംവിധാനങ്ങൾ നടപ്പാക്കണമെന്നും വാണിജ്യ വ്യവസായ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് കറൻസി നേരിട്ട് നൽകാനോ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴി ഇലക്ട്രോണിക് പേയ്മെന്‍റുകൾ നടത്താനോ അവകാശമുണ്ട്.

അധിക ഫീസ് ഈടാക്കിയാൽ വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. രാജ്യത്തെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും ക്യുആർ കോഡ്, ഡിജിറ്റൽ വാലറ്റ്, ബാങ്ക് കാർഡ് മുതലായ രാജ്യത്ത് അംഗീകരിച്ച ഇ-പേയ്മെന്‍റ് സൗകര്യം ഏർപ്പെടുത്തണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles