Vismaya News
Connect with us

Hi, what are you looking for?

COOKERY

കടുത്തചൂടിൽ തയ്യാറാക്കാം ‘മിന്റ് ലസ്സി’; റെസിപ്പി ഇതാ

‘മിന്റ് ലസ്സി’ അഥവാ പുതിനയില ചേര്‍ത്ത ലസ്സിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നൊരു പാനീയമാണിത്. ആദ്യം ഇതിന് വേണ്ട ചേരുവകളേതെല്ലാമാണെന്ന് നോക്കാം. ശേഷം തയ്യാറാക്കുന്ന രീതിയും മനസിലാക്കാം.

ചേരുവകള്‍…

തൈര് – 300 എംഎല്‍
പഞ്ചസാര – രണ്ട് ടേബിള്‍സ്പൂണ്‍
ഉണക്കിയ പുതിനയില – ഒരു ടേബിള്‍സ്പൂണ്‍
ജീരകം വറുത്തുപൊടിച്ചത് – ഒരു നുള്ള്
ഐസ് ക്യൂബ്‌സ് – ഒരു ട്രേ

തയ്യാറാക്കുന്ന വിധം…

ആദ്യം തൈര് ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി ഇതിലേക്ക് പഞ്ചസാരയും പുതിനയിലയും ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക. ശേഷം ആവശ്യമായ അത്രയും ഐസ് ക്യൂബുകള്‍ ചേര്‍ത്ത് വീണ്ടും മിക്‌സിയില്‍ അടിച്ചെടുക്കാം. ‘മിന്റ് ലസ്സി’ ഇതോടെ തയ്യാര്‍. അല്‍പം ജീരകപ്പൊടിയും ഫ്രഷ് പുതിനയിലയും മുകളില്‍ വിതറിയ ശേഷം തണുപ്പോടെ തന്നെ കഴിക്കാം.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...