Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

മന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ 100 രൂപ പിഴ; പഞ്ചായത്ത് മെമ്പറുടെ ശബ്ദസന്ദേശം പുറത്ത്

തിരുവനന്തപുരം: നെടുമങ്ങാട് മന്ത്രി പങ്കെടുക്കുന്ന പാലത്തിന്‍റെ ഉദ്ഘാടനത്തിന് കുടുംബശ്രീ അംഗങ്ങൾ എത്തിയില്ലെങ്കിൽ 100 രൂപ പിഴ ഈടാക്കുമെന്ന് പഞ്ചായത്തംഗം. ആനാട് പഞ്ചായത്ത് സി.പി.ഐ വാർഡ് മെമ്പർ എ.എസ് ഷീജയുടെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. ഞായറാഴ്ച വൈകീട്ടാണ് പഴകുറ്റി പാലം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നത്.

എല്ലാ കുടുംബശ്രീ അംഗങ്ങളും ചടങ്ങിൽ പങ്കെടുക്കണമെന്ന് നിർദ്ദേശിച്ചുകൊണ്ടുള്ള ശബ്ദസന്ദേശം ഷീജ വാട്സാപ്പ് ഗ്രൂപ്പിലാണ് പങ്കുവച്ചത്. മന്ത്രി ജി ആർ അനിലിന്‍റെ മണ്ഡലത്തിൽ വച്ചാണ് ചടങ്ങ്.

“പ്രിയപ്പെട്ട കുടുംബശ്രീ അംഗങ്ങളേ, വരുന്ന ഞായറാഴ്ച നമ്മുടെ പഴകുറ്റി പാലത്തിന്‍റെ ഉദ്ഘാടനമാണ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആണ് ഉദ്ഘാടനം നിർവഹിക്കുന്നത്. നെടുമങ്ങാട് മന്ത്രി ജി.ആർ.അനിൽ അധ്യക്ഷത വഹിക്കും. രണ്ട് മന്ത്രിമാരാണ് പരിപാടിയിൽ പങ്കെടുക്കുക. ഈ പാലം നമ്മുടെ വാർഡിലാണ് സ്ഥിതി ചെയ്യുന്നത്. വരുന്ന ഞായറാഴ്ച കുടുംബശ്രീ വെക്കേണ്ട. കുടുംബശ്രീയിലെ എല്ലാവരും വൈകിട്ട് 4.30ന് പഴകുറ്റി പാലത്തിലെത്തുക. വരാത്തവർക്ക് 100 രൂപ പിഴ ചുമത്തും” സന്ദേശത്തിൽ പറയുന്നു

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...