Vismaya News
Connect with us

Hi, what are you looking for?

NATIONAL

ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്നുള്ളത് വ്യാമോഹം; ആക്രമണത്തിൽ പ്രതികരണവുമായി എളമരം കരീം

അഗർത്തല: ത്രിപുര സന്ദർശനത്തിനിടെ പ്രതിപക്ഷ എംപിമാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി കേരളത്തിൽ നിന്നുള്ള രാജ്യസഭാ എംപി എളമരം കരീം. ത്രിപുരയിലെ ബിസാൽഗാർഹ് നിയമസഭാ മണ്ഡലത്തിലെ ജനങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ആക്രമണം നടന്നതെന്ന് എളമരം കരീം വിശദീകരിച്ചു. ‘ജയ് ശ്രീ റാം’, ‘ഗോ ബാക്ക്’ എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് ബിജെപി ഗുണ്ടകൾ ആക്രമണം നടത്തിയത്. ത്രിപുരയിലെ ക്രമസമാധാന നില താറുമാറായ അവസ്ഥയിലാണ്. ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്നുള്ളത് ബി.ജെ.പിയുടെ വ്യാമോഹം മാത്രമാണെന്നും എളമരം കരീം പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.

“നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വ്യാപകമായ അക്രമം നടന്ന ത്രിപുര സന്ദർശിച്ച പ്രതിപക്ഷ എംപിമാരുടെ വസ്തുതാന്വേഷണ സംഘത്തെ ബിജെപി ആക്രമിച്ചു. ത്രിപുരയിലെ ബിസാൽഗാർഹ് നിയമസഭാ മണ്ഡലം സന്ദർശിക്കുന്നതിനിടെ ഒരു കൂട്ടം ബിജെപി ഗുണ്ടകൾ ‘ജയ് ശ്രീ റാം’, ‘ഗോ ബാക്ക്’ എന്നീ മുദ്രാവാക്യങ്ങൾ മുഴക്കി ആക്രമിക്കുകയായിരുന്നു. ആക്രമണം നടക്കുമ്പോൾ ഞാനും ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, എഐസിസി ജനറൽ സെക്രട്ടറി അജോയ് കുമാർ, കോൺഗ്രസ് എംപി അബ്ദുൽ ഖാലിക് എന്നിവരും ജനങ്ങളോട് സംസാരിക്കുകയായിരുന്നു.

അക്രമികൾ വാഹനങ്ങൾ തകർക്കുകയും പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഞങ്ങളെ ശാരീരികമായി ഉപദ്രവിക്കാനും ശ്രമമുണ്ടായി. പൊലീസ് ഇടപെടൽ കാര്യമായി ഉണ്ടായില്ല. ത്രിപുരയിലെ ക്രമസമാധാന നില പൂർണമായും തകർന്നിരിക്കുകയാണ്. ബി.ജെ.പിയുടെ ഗുണ്ടാ രാജാണ് അവിടെ നടക്കുന്നത്. ഇത്തരം അക്രമങ്ങൾക്ക് പ്രതിപക്ഷ എംപിമാരുടെ സന്ദർശനം തടയാൻ കഴിയില്ല. ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്നത് ബി.ജെ.പിയുടെ വ്യാമോഹം മാത്രമാണ്” കരീം പോസ്റ്റിലൂടെ വ്യക്തമാക്കി.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...