Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

ബൈക്കിൽ കറങ്ങി മാല പൊട്ടിക്കുന്ന സംഘം അറസ്റ്റിൽ

ശ്രീ​കാ​ര്യം: ബൈ​ക്കി​ൽ ക​റ​ങ്ങി സ്ത്രീ​ക​ളു​ടെ മാ​ല പൊ​ട്ടി​ക്കു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. തേ​ക്കും​മൂ​ട് വ​ഞ്ചി​യൂ​ർ സ്വ​ദേ​ശി ബി​ജു (38), ഗൗ​രീ​ശ​പ​ട്ടം ടോ​ണി നി​വാ​സി​ൽ റി​നോ ഫ്രാ​ൻ​സി​സ് (32) എ​ന്നി​വ​രെ​യാ​ണ് ശ്രീ​കാ​ര്യം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ല്ലം​പ​ള്ളി, ഇ​ളം​കു​ളം, ചെ​റു​വ​യ്ക്ക​ൽ, ക​രി​മ്പും​കോ​ണം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ബൈ​ക്കി​ൽ ക​റ​ങ്ങി മാ​ല പൊ​ട്ടി​ച്ച സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ 250 ഓ​ളം സി.​സി ക്യാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

വ്യാ​ജ ന​മ്പ​റു​ള്ള ബൈ​ക്കി​ലെ​ത്തി മാ​ല പൊ​ട്ടി​ച്ച​ശേ​ഷം ന​മ്പ​റും നി​റ​വും മാ​റ്റി​യ​ശേ​ഷ​മാ​ണ് പ്ര​തി​ക​ൾ അ​ടു​ത്ത മോ​ഷ​ണം ന​ട​ത്തു​ന്ന​ത്. പ്രാ​യ​മാ​യ സ്ത്രീ​ക​ളു​ടെ മാ​ല​ക​ളാ​ണ് പ്ര​തി​ക​ൾ പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. നാ​ലു സ്ഥ​ല​ങ്ങ​ളി​ലാ​യി 12 പ​വ​നോ​ളം മാ​ല​ക​ളാ​ണ് പ്ര​തി​ക​ൾ പൊ​ട്ടി​ച്ച​ത്. ശ്രീ​കാ​ര്യം ഇ​ൻ​സ്പെ​ക്​​ട​ർ കെ.​ആ​ർ. ബി​ജു, എ​സ്.​ഐ​മാ​രാ​യ ബി​നോ​ദ് കു​മാ​ർ, എം. ​പ്ര​ശാ​ന്ത്, സി.​പി.​ഒ​മാ​രാ​യ വി​നീ​ത്, സ​ന്ദീ​പ്, പ്ര​ശാ​ന്ത്, ബി​നു, ഷെ​ർ​ഷ ഖാ​ൻ, വി​നോ​ദ്, ദീ​പു തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...