Wednesday, March 22, 2023

പാർട്ടിക്കുള്ളിൽ അഭിപ്രായം പറയും, സുധാകരൻ്റെ കത്ത് കിട്ടിയില്ല: കെ. മുരളീധരൻ

തിരുവനന്തപുരം: പാർട്ടിയെ പരസ്യമായി വിമർശിക്കരുതെന്ന് മുന്നറിയിപ്പ് നൽകി കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ അയച്ച കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്ന് കെ.മുരളീധരൻ. പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ അഭിപ്രായം പറയുമെന്ന് മുരളീധരൻ പറഞ്ഞു. നിർത്തണമെന്ന് പറയുമ്പോൾ നിർത്തും. പാർട്ടിക്കുള്ളിൽ പ്രവർത്തിക്കുമ്പോൾ അഭിപ്രായം പറയും.

അഭിപ്രായം പറയാൻ പാടില്ലെന്ന് ആണെങ്കിൽ പിന്നെ വായ തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുരളീധരനും എം.കെ രാഘവനും പാർട്ടി വേദിക്ക് പുറത്ത് വിമർശനം ഉന്നയിച്ചതിനെയാണ് കെ.പി.പി.സി വിമർശിച്ചത്. എന്നാൽ എവിടെയാണ് പാർട്ടി വേദിയെന്നും മുരളീധരൻ ചോദിച്ചു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles