Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

ധനുഷിന്റെ വാത്തി ഒടിടിയിലെത്തുന്നു; മാർച്ച് 17 മുതൽ നെറ്റ്‍ഫ്ലിക്സിൽ

ധനുഷ് നായകനായ ചിത്രമാണ് വാത്തി. മലയാളി താരം സംയുക്തയാണ് നായിക. ധനുഷിന്‍റെ ‘വാത്തി’ക്ക് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ ‘വാത്തി’ ഒ.ടി.ടിയിലേക്ക് വരുന്നു എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ‘വാത്തി’ മാർച്ച് 17 നാണ് ഒടിടിയിൽ എത്തുന്നത്. നെറ്റ്‍ഫ്ലിക്സിലാണ് വാത്തി പ്രദർശിപ്പിക്കുക.  ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. 3.75 കോടി രൂപയ്ക്ക് ആദിത്യ മ്യൂസിക് ചിത്രത്തിന്‍റെ ഓഡിയോ അവകാശം സ്വന്തമാക്കിയിരുന്നു. വംശി എസ്, സായി സൗജന്യ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. നവീൻ നൂളിയാണ് ചിത്രത്തിന്‍റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയതും അറ്റ്ലൂരി തന്നെയാണ്.

ധനുഷിന്‍റെ ‘നാനേ വരുവേൻ’ എന്ന ചിത്രമായിരുന്നു ഇതിന് മുന്നേ പ്രദർശനത്തിനെത്തിയത്. ധനുഷിന്‍റെ സഹോദരൻ സെൽവരാഘവനാണ് ചിത്രം സംവിധാനം ചെയ്തത്. സെൽവരാഘവനും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഇന്ദുജയാണ് ചിത്രത്തിലെ നായിക. ധനുഷ് തന്നെയാണ് ചിത്രത്തിന്‍റെ കഥ എഴുതിയത്. ചിത്രം ബോക്സ് ഓഫീസിൽ തരക്കേടില്ലാത്ത വിജയം സ്വന്തമാക്കിയിരുന്നു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...