Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കെഎസ്ആർടിസി ജീവനക്കാരുടെ ഫെബ്രുവരിയിലെ ശമ്പളത്തിന്‍റെ രണ്ടാം ഗഡു വിതരണം അനിശ്ചിതത്വത്തിൽ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ ശമ്പളത്തിന്‍റെ രണ്ടാം ഗഡു വിതരണം അനിശ്ചിതത്വത്തിൽ. സർക്കാർ ധനസഹായം ലഭിച്ച ശേഷമേ രണ്ടാം ഗഡു നൽകൂ എന്ന നിലപാടിലാണ് കെ.എസ്.ആർ.ടി.സി. ജനുവരി വിഹിതത്തിൽ നിന്ന് 20 കോടി രൂപയും ഫെബ്രുവരിയിലെ 50 കോടി രൂപയുമാണ് ധനവകുപ്പ് അനുവദിക്കാനുള്ളത്. ഇത് അനുവദിക്കുന്നതിനായി ധനവകുപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അതേസമയം, ശമ്പളം ഗഡുക്കളായി നൽകുന്നതിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് യൂണിയനുകൾ. പണിമുടക്ക് പ്രഖ്യാപിച്ച ബിഎംഎസ് പണിമുടക്ക് തീയതി ഇന്ന് ചേരുന്ന യോഗത്തിൽ തീരുമാനിക്കും.

എല്ലാ ജീവനക്കാർക്കും പകുതി ശമ്പളം നൽകിയിട്ടുണ്ടെന്നും ഗഡുക്കളായി ശമ്പളം നൽകാനുള്ള തീരുമാനത്തിനെതിരെ ഇതുവരെ ആരും രേഖാമൂലം പരാതി നൽകിയിട്ടില്ലെന്നുമാണ് കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചത്. എന്നാൽ എതിർപ്പുള്ളതിനാലാണ് കോടതിയെ സമീപിച്ചതെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ പറഞ്ഞു. ബാങ്ക് കുടിശ്ശികയും മറ്റും നൽകുന്നതിന് ആദ്യ ആഴ്ച ശമ്പളം നൽകണമെന്ന ജീവനക്കാരുടെ അഭ്യർത്ഥനയെ തുടർന്നാണ് രണ്ട് ഗഡുക്കളായി ശമ്പളം നൽകാൻ തീരുമാനിച്ചതെന്ന് കെ.എസ്.ആർ.ടി.സി നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

കെ.എസ്.ആർ.ടി.സി എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) നേതാക്കൾ മന്ത്രി ആന്‍റണി രാജുവുമായി നടത്തിയ ചർച്ചയിൽ കെ.എസ്.ആർ.ടി.സിയിൽ തൽക്കാലം സമരം തുടരില്ലെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഗഡുക്കളായി ശമ്പളം നൽകുന്ന നിലപാട് അംഗീകരിക്കില്ലെന്ന് ചർച്ചയിൽ സിഐടിയു നേതാക്കൾ വ്യക്തമാക്കി.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...