Wednesday, March 22, 2023

നടി മാധുരി ദീക്ഷിതിന്‍റെ അമ്മ സ്നേഹലത ദീക്ഷിത് അന്തരിച്ചു

മുംബൈ: ചലച്ചിത്ര താരം മാധുരി ദീക്ഷിതിന്‍റെ അമ്മ സ്നേഹലത ദീക്ഷിത് (90) അന്തരിച്ചു. ശനിയാഴ്ച മുംബൈയിൽ വച്ചാണ് അന്ത്യകർമങ്ങൾ നടന്നതെന്നാണ് റിപ്പോർട്ടുകൾ. സ്നേഹലത ദീക്ഷിതിന്‍റെ മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മാധുരി ദീക്ഷിതും ഭർത്താവ് ശ്രീറാമും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് മരണം സ്ഥിരീകരിച്ചത്. തങ്ങളുടെ പ്രിയപ്പെട്ട ആയ് (അമ്മ സ്നേഹലത) ഇന്ന് രാവിലെ അന്തരിച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സമീപത്തുണ്ടായിരുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു.

1984ൽ അബോധ് എന്ന ചിത്രത്തിലൂടെയാണ് മാധുരി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. 1999-ൽ മാധുരി ഡോ. ശ്രീറാം നെനെയെ വിവാഹം ചെയ്തു. രണ്ട് ആൺമക്കളുണ്ട്. മാധുരിയുടെ അമ്മ സ്നേഹലത ദീക്ഷിതിനെ കുറിച്ച് കഴിഞ്ഞ മാസം ശ്രീറാം എഴുതിയിരുന്നു.

90 വയസ്സുള്ള തന്‍റെ അമ്മായിയമ്മ പെയിന്റ് ചെയ്യുന്നു. അവർക്ക് മാക്യുലർ ഡീജനറേഷൻ ഉള്ളതിനാൽ നന്നായി കാണാൻ കഴിയില്ല. എന്നാൽ മനസ്സിലെ ഭാവന ശ്രദ്ധേയമാണ്. അവർ ലോകത്തിലെ ഏറ്റവും സുന്ദരിയും പോസിറ്റീവുമായ വ്യക്തിയാണ്. അമ്മയുടെ കഴിവുകളെ ഓർമ്മിപ്പിക്കാൻ തങ്ങൾ അവരുടെ പെയിന്‍റിംഗുകൾ കാണുമെന്നും ശ്രീറാം ട്വീറ്റ് ചെയ്തിരുന്നു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles