Connect with us

Hi, what are you looking for?

TECH

മീഡിയ പിക്കർ ഫീച്ചർ വിപുലീകരിച്ച് വാട്‌സ്ആപ്പ്‌ ; ഇനി ഒറ്റ ചാറ്റിൽ 100 മിഡിയ ഫയലുകള്‍ വരെ ഷെയർ ചെയ്യാം

വാട്‌സ്ആപ്പ്‌ മീഡിയ പിക്കർ ഫീച്ചർ വിപുലീകരിച്ചിരിക്കുകയാണ്. നേരത്തെ ഇത് 30 വരെ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. പുതിയ സൗകര്യം വരുന്നതോടെ ഉപഭോക്താക്കൾക്ക് ആൽബം കളക്ഷൻ വരെ ഒറ്റ ചാറ്റിൽ ഷെയർ ചെയ്യാനാകും.

ഫോട്ടോകളുടെയും വീഡിയോകളുടെയും ആവർത്തനം തടയാനും ഈ സൗകര്യം ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോ​ഗിച്ചുവരുകയാണ്. അടുത്ത ദിവസങ്ങളിൽ കൂടുതൽ ഉപഭോക്താക്കളിലേക്ക് ഫീച്ചർ അപ്‌ഡേറ്റ് ആകുമെന്ന് വാട്‌സ്ആപ്പ്‌ അറിയിച്ചു.

നേരത്തെ വാട്‌സ്ആപ്പ്‌ കാരക്ടർ ഫീച്ചറും വിപുലീകരിച്ചിരുന്നു. 25 നിന്നും 100 വരെ കാരക്ടർ ഉപയോ​ഗിക്കാം. ഇതിലൂടെ ​ഗ്രൂപ്പ് അഡ്മിനുകൾക്ക് ​ഗ്രൂപ്പിന് വലിയ പേരുകൾ നൽകാൻ സാധിക്കും. ഡിസ്ക്രിപ്‌ഷൻ കാരക്ടറിന്റെ ദൈർഘ്യവും കൂട്ടിയിട്ടുണ്ട്.

You May Also Like

WORLD

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ,...

CRIME

കൊച്ചി: ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...