Wednesday, March 22, 2023

ആലപ്പുഴ കള്ളനോട്ട് കേസ്; കൂടുതൽ പേർ പോലീസ് കസ്റ്റഡിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ കൃഷി ഓഫീസർ എം ജിഷമോൾ ഉൾപ്പെട്ട കള്ളനോട്ട് കേസിൽ കൂടുതൽ പേർ അറസ്റ്റിൽ. ഹൈവേ മോഷണവുമായി ബന്ധപ്പെട്ട കേസിൽ പാലക്കാട് വാളയാറിൽ കസ്റ്റഡിയിലെടുത്ത രണ്ട് പേർക്ക് ആലപ്പുഴയിലെ കള്ളനോട്ട് ഇടപാടുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചു.

അറസ്റ്റിലായവരിൽ ഒരാൾ കേസിലെ പ്രധാന കണ്ണിയായ കളരിയാശാനാണെന്നാണ് സൂചന. നേരത്തെ അറസ്റ്റിലായ എടത്വ കൃഷി ഓഫീസർ ജിഷമോൾക്ക് കള്ളനോട്ട് നൽകിയത് ഇയാളാണെന്നായിരുന്നു മൊഴി. ഇവരെ കസ്റ്റഡിയിലെടുക്കാൻ ആലപ്പുഴയിൽ നിന്നുള്ള പോലീസ് സംഘം പാലക്കാട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം ചോദ്യം ചെയ്യലിനായി ആലപ്പുഴയിലേക്ക് എത്തിക്കാനാണ് തീരുമാനം.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles