ആറ്റിങ്ങൽ : ആറ്റിങ്ങൽ പൂവൻപാറ ആറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.2 ദിവസം പഴക്കം ഉണ്ടെന്നാണ് പ്രാഥമിക വിവരം.വഴിയാത്രക്കാരൻ മൃതദേഹം കണ്ട് തൊട്ടടുത്തുള്ള ആറ്റിങ്ങൽ ഫയർ ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു.ഏകദേശം 50 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ മണിയോടെയാണ് ആറ്റിൽ മൃതദേഹം കണ്ടത്. ആറ്റിങ്ങൽ ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ സജിത്ത് ലാൽ, അഷറഫ്,ഉണ്ണികൃഷ്ണൻ, രതീഷ്,,സുജിത് ,വിഷ്ണു, ബൈജു, അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം കരയ്ക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി.ശേഷം ആറ്റിങ്ങൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.