ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ വിജയക്കുതിപ്പ് തുടരുന്ന് ആർസനൽ. ഇന്നലെ ഫുൾഹാമിനെതിരായ മത്സരത്തിൽ ആർസനൽ 3-0 ന് വിജയിച്ചു. ഗബ്രിയേൽ ജിസ്യുസ് (21–ാം മിനിറ്റ്), ഗബ്രിയേൽ മാർട്ടിനല്ലി (26–ാം മിനിറ്റ്), മാർട്ടിൻ ഒഡെഗാർഡ് (45+2) എന്നിവരാണ് ആർസനലിനായി ഗോളുകൾ നേടിയത്.
27 കളികളിൽ നിന്ന് 66 പോയിന്‍റാണ് ആർസനലിനുള്ളത്. 27 മത്സരങ്ങളിൽ നിന്ന് 61 പോയിന്‍റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്താണ്. മാഞ്ചസ്റ്റർ യുണൈറ്റഡ്–സതാംപ്ടൻ മത്സരം സമനിലയിൽ അവസാനിച്ചു. ലെസ്റ്റർ സിറ്റിയെ 3-1ന് ചെൽസി തോൽപ്പിച്ചു. ടോട്ടനം 3–1ന് നോട്ടിങ്ങാം ഫോറസ്റ്റിനെയും മാഞ്ചസ്റ്റർ സിറ്റി 1–0ന് ക്രിസ്റ്റൽ പാലസിനെയും തോൽപിച്ചു.
