Sunday, April 2, 2023

പ്രഥമ വനിതാ പ്രീമിയർ ലീഗ്; മുംബൈ ഇന്ത്യൻസിന് 8 വിക്കറ്റ് വിജയത്തിളക്കം

മുംബൈ: യുപി വാരിയെഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 8 വിക്കറ്റ് ജയം. വനിതാ പ്രീമിയർ ലീഗ് ടി20യിൽ ആദ്യം ബാറ്റ് ചെയ്ത യുപി ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം മുംബൈ അനായാസം മറികടക്കുകയായിരുന്നു. ടൂർണമെന്‍റിൽ മുംബൈ ഇന്ത്യൻസിന്‍റെ നാലാം വിജയമാണിത്. സ്കോർ: യുപി– 20 ഓവറിൽ 6ന് 159. മുംബൈ– 17.3 ഓവറിൽ 2ന് 164.

ഓപ്പണർ യത്സിക ഭാട്ടിയയുടെ (27 പന്തിൽ 42) മികച്ച തുടക്കമാണ് മുംബൈയുടെ ചേസിങ് എളുപ്പമാക്കിയത്. ശേഷം ഹർമൻപ്രീത് കൗറും ഇംഗ്ലണ്ട് താരം നാറ്റ് സിവറും ചേർന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത യുപി വാരിയേഴ്സിനായി ക്യാപ്റ്റൻ അലീസ ഹീലിയും താലിയ മഗ്രോയും അർധസെഞ്ചുറി നേടി. അലീസ 46 പന്തിൽ 58 റൺസും താലിയ 37 പന്തിൽ 50 റൺസും നേടി. മുംബൈയ്ക്കായി സൈക ഇസ്ഹാഖ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles