Vismaya News
Connect with us

Hi, what are you looking for?

COOKERY

ബ്രേക്ക്ഫാസ്റ്റിന് റവ ദോശ ഇങ്ങനെ തയ്യാറാക്കൂ 

വേണ്ട ചേരുവകൾ…

റവ – 1/2 കപ്പ്
അരിപ്പൊടി – 1/4 കപ്പ്
മൈദ – 1/4 കപ്പ്
സവാള – 1 എണ്ണം
ജീരകം – 1/2 ടീസ്പൂൺ
കായപ്പൊടി – ഒരു നുള്ള്
മല്ലിയില (ചെറുതായി അരിഞ്ഞത്) 1 ടേബിൾ സ്പൂൺ
വറ്റൽ മുളക് – 1 എണ്ണം
വെള്ളം – 2 കപ്പ്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം…

ആദ്യം റവ, അരിപ്പൊടി, മെെദ ഇവ മൂന്നും ചേർത്ത് ആവശ്യാനുസരണം വെള്ളം ചേർത്ത് മാവ് പരുവത്തിലാക്കുക. ശേഷം ഇതിലേയ്ക്ക് ജീരകം, ഉപ്പ്, കായപ്പൊടി, സവാള, മല്ലിയില, വറ്റൽ മുളക് എന്നിവ ചേർത്ത് യോജിപ്പിച്ച് 30 മിനിറ്റ് വയ്ക്കുക. ഇതിന് ശേഷം ഒരു പാൻ ചൂടാക്കി അതിലേയ്ക്ക് മാവ് ഒഴിക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ എണ്ണ തൂവുക. രണ്ടു വശവും മറിച്ചിട്ട് ​ഗോൾഡൻ നിറമായാല്‍ പ്ലേറ്റിലേക്ക് മാറ്റുക. സാമ്പാറോ പുതിന ചട്‌നിയോടൊപ്പമോ വിളമ്പുക. റവ ദോശ തയ്യാർ.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...