Wednesday, March 22, 2023

ഉറക്കം കുറവുള്ളവർ സൂക്ഷിക്കുക ; ഈ രോഗവും നിങ്ങളെ പിടികൂടിയേക്കാം

നന്നായി ഉറങ്ങുന്നതിന് സാധിക്കാത്തവർ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഉറക്കം കുറവുള്ള കൂട്ടത്തിലാണെങ്കിൽ രോഗങ്ങളുടെ വലിയ ഭീഷണിയാണ് ഉള്ളത്.

ഹൃദ്രോഗിയായി മാറിയേക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഭവിഷ്യത്ത് എന്ന് പഠനങ്ങൾ . സിഡ്‌നി സര്‍വകലാശാലയിലെ ഗവേഷകര്‍ സതേണ്‍ ഡെന്‍മാര്‍ക്ക് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

യു.കെ. ബയോബാങ്കിലെ മൂന്നുലക്ഷത്തിലധികം മധ്യവയസ്‌കരിലാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.കുറച്ച് മാത്രം ഉറങ്ങുന്നവര്‍ക്ക് ഹൃദ്രോഗത്തിനുള്ള സാധ്യത കൂടുതലാണ് എന്നാണ് പഠനത്തില്‍ തെളിഞ്ഞത്.

സ്ഥിരമായി കുറഞ്ഞസമയം ഉറങ്ങുന്നത് മധ്യവയസ്‌കരുടെയും പ്രായമായവരുടെയും ഹൃദയാരോഗ്യത്തെ ബാധിക്കുന്നതായാണ് കാണുന്നതെന്ന് സിഡ്‌നി സര്‍വകലാശാലയിലെ വിദഗ്ദർ പറഞ്ഞു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles