Wednesday, March 22, 2023

പുതിയ വാഹനം സ്വന്തമാക്കി അർജുൻ അശോകൻ

മലയാള സിനിമയിലെ മിനി കൂപ്പര്‍ ഉടമകളുടെ ക്ലബ്ബിലേക്ക് ഏറ്റവും ഒടുവില്‍ യുവനടന്മാരില്‍ ശ്രദ്ധേയനായ അര്‍ജുന്‍ അശോകനും എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് അദ്ദേഹവും മിനി കൂപ്പര്‍ സ്വന്തമാക്കിയത്.

മിനി കൂപ്പര്‍ എസ് ജെ.സി.ഡബ്ല്യു ആണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അര്‍ജുന്‍ അശോകന് വാഹനം കൈമാറുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ചെറുവാഹന വിഭാഗമായ മിനി ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള ജെ.സി.ഡബ്ല്യു എഡിഷന്‍ മിനി കൂപ്പറിന് 45.50 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വിലയെന്നാണ് സൂചന

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles