Vismaya News
Connect with us

Hi, what are you looking for?

NATIONAL

വൈദ്യുതി സബ്‌സിഡി സംബന്ധിച്ച് കെജ്‌രിവാൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു; വി കെ സക്‌സേന

അരവിന്ദ് കെജ്‌രിവാൾ സർക്കാർ വൈദ്യുതി സബ്‌സിഡി സംബന്ധിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണവുമായി ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേന. സർക്കാരിന്റെ പവർ സബ്‌സിഡി സ്കീം പരിഷ്കരിക്കാൻ പദ്ധതിയില്ലെന്നും ഉപഭോക്താക്കൾക്ക് അനുവദിച്ച ലോഡിന് യാതൊരു നിയന്ത്രണവുമില്ലാതെ തുടരുമെന്നും വൈദ്യുതി മന്ത്രി അതിഷി പറഞ്ഞതിന് പിന്നാലെയാണ് എൽ ജി യുടെ ആരോപണം. സ്വകാര്യ ഡിസ്കോമുകൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിലെ ക്രമക്കേടുകൾ മറക്കാനുള്ള നടപടിയാണിതെന്ന് സക്‌സേന ആരോപിച്ചു.

സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വൈദ്യുതി സബ്‌സിഡി പരിമിതപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് ചൂണ്ടിക്കാട്ടി ഡൽഹി ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (ഡിഇആർസി) 2020 ൽ ഡൽഹി സർക്കാരിന് നിയമപരമായ ഉപദേശം നൽകിയിരുന്നു. എന്നാൽ ഈ വിഷയം തങ്ങളുടെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി ഡിഇആർസി ഈ വർഷം ജനുവരി ആറിന് ഉപദേശം പിൻവലിച്ചു.

അതേസമയം ഇതിലൂടെ സ്വകാര്യ ഡിസ്‌കോമുകൾക്ക്, പ്രത്യേകിച്ച് അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള ബി‌എസ്‌ഇഎസുകൾക്ക് ആം ആദ്മി പാർട്ടി അനാവശ്യ സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുകയാണെന്നും ഡൽഹി എൽജി ഇതുവരെ സബ്‌സിഡികൾ പിൻവലിക്കാൻ നിർദ്ദേശിച്ചിട്ടില്ലെന്നും എൽജി അവകാശപ്പെട്ടു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...