Wednesday, March 22, 2023

ബ്രഹ്മപുരം വിഷയം; ഒന്നാം പ്രതി പിണറായി വിജയനെന്ന് കെ സുരേന്ദ്രന്‍

കൊച്ചി: ‘പ്രണവായു നമ്മുടെ ജന്മാവകാശം’ എന്ന മുദ്രാവാക്യവുമായി ബ്രഹ്മപുരത്ത് നിന്ന് കോർപ്പറേഷൻ ഓഫീസിലേക്ക് ബി.ജെ.പി സംഘടിപ്പിച്ച ബഹുജന മാർച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്രഹ്മപുരം വിഷയത്തിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് അദ്ദേഹം പറഞ്ഞു.

ബ്രഹ്മപുരം വിഷയത്തിൽ ഡോക്ടർമാരുടെ വിദഗ്ധരെ അയക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചെങ്കിലും സംസ്ഥാന സർക്കാർ പ്രതികരിച്ചില്ല. ബ്രഹ്മപുരത്തെ കള്ളക്കളികൾ വെളിച്ചത്തുവരണമെന്നും കൊച്ചിയിലെ മനുഷ്യർ ഗിനിപ്പന്നികളല്ലെന്നും അദ്ദേഹം പറഞ്ഞു.

ബ്രഹ്മപുരം പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കൊച്ചി കോർപ്പറേഷൻ ജൈവമാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന ശുചിത്വ മിഷന്‍റെ മാതൃകാ വിഭാഗമായി തിരഞ്ഞെടുത്ത രവിപുരം ഡിവിഷനിൽ താമസിക്കുന്നവർക്ക് 2000 രൂപ വിലവരുന്ന ബയോ ബിന്നുകൾ സൗജന്യമായി നൽകുന്ന പരിപാടി കൊച്ചി മേയർ എം.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles