ഒരുവിധം എല്ലാവർക്കും പ്രിയപ്പെട്ട ഒരു പച്ചക്കറിയാണ് കാരറ്റ്. മനുഷ്യ ശരീരത്തിന് ആവശ്യമായ ജീവകം എ,ജീവകം ബി, ജീവകം സി,എന്നിവ ധാരാളമായി കാരറ്റിൽ അടങ്ങിയിട്ടുണ്ട്. ഭക്ഷണം എന്നതിലുപരി കാരറ്റ് ഔഷധമായും വ്യപകമായി ഉപയോഗിക്കുന്നുണ്ട്.
കാരറ്റിൽ അടങ്ങിയിരിക്കുന്ന കരോട്ടിന്‍ ശരീരത്തിന് ആവശ്യമുള്ള ജീവകം എ ധാരാളമായി അടങ്ങിയ ഒന്നാണ്. ഇത് കൂടാതെ കാത്സ്യം, ഫോസ്ഫറസ്,സോഡിയം,പൊട്ടാസ്യം എന്നിവയും കാരറ്റില്‍ അടങ്ങിയിട്ടുണ്ട്. ഒന്നോ രണ്ടോ പച്ചക്കാരറ്റ് തിന്നുന്നത് മലബന്ധമൊഴിവാക്കാനും പല്ലുകള്‍ ശുചിയാക്കുന്നതിനും സഹായിക്കും.
ചര്‍മസംരക്ഷണത്തിന് പാലില്‍ അരച്ചുചേര്‍ത്ത പച്ചക്കാരറ്റ് ഫലപ്രദമാണ്. ചൊറി, ചിരങ്ങ് എന്നിവ വന്ന ശരീരഭാഗത്ത് കാരറ്റ് പാലില്‍ അരച്ചുപുരട്ടുന്നതും ഫലപ്രദമാണ്. പൊള്ളലേറ്റഭാഗത്ത് കാരറ്റും പച്ചമഞ്ഞളും ചേര്‍ത്തരച്ചു പുരട്ടുന്നതും നല്ലതാണ്.
