Friday, March 24, 2023

വ്യാജ പ്രചാരണം; സച്ചിൻ ദേവ് എംഎൽഎക്കെതിരെ പരാതി നൽകി കെ കെ രമ

തിരുവനന്തപുരം: നിയമസഭാ സംഘർഷത്തിൽ സച്ചിൻ ദേവ് എം.എൽ.എയ്ക്കെതിരെ സ്പീക്കർക്കും സൈബർ സെല്ലിനും പരാതി നൽകി കെ.കെ രമ എം.എൽ.എ. നിയമസഭാ സംഘർഷത്തിൽ തനിക്കെതിരെ വ്യാജപ്രചാരണം നടത്തുകയാണെന്ന് രമ ആരോപിച്ചു. കൈ പൊട്ടിയില്ല എന്ന പേരിൽ വ്യാജപ്രചാരണം നടത്തി സോഷ്യൽ മീഡിയയിൽ അവഹേളിക്കുന്നുവെന്നാണ് പരാതി. സ്ക്രീൻഷോട്ട് സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.

തനിക്ക് എന്താണ് സംഭവിച്ചതെന്ന് നേരിട്ട് അന്വേഷിക്കാതെ അപവാദം പ്രചരിപ്പിക്കുകയാണ്. ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഫോട്ടോകൾ ചേർത്ത് നുണകൾ പ്രചരിപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. സച്ചിൻ ദേവിനെതിരെ വ്യാജ നിർമിതി പരാതിയാണ് രമ നൽകിയിരിക്കുന്നത്. ആശുപത്രി രേഖ എന്ന പേരിലെ പ്രചാരണത്തിനെതിരെ യു.ഡി.എഫും രംഗത്തെത്തി.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles