Wednesday, March 22, 2023

ലോ കോളേജിൽ നടന്ന സമര രീതിയോട് യോജിപ്പില്ല: എസ്എഫ്ഐയെ തള്ളി എം വി ഗോവിന്ദൻ

തിരുവനന്തപുരം: ലോ കോളേജിലെ എസ്.എഫ്.ഐയുടെ സമര രീതിയോട് യോജിപ്പില്ലെന്നും സമരം ജനാധിപത്യപരമായി നടത്തണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എന്താണ് നടന്നതെന്ന് എസ്.എഫ്.ഐക്കാരോട് ചോദിച്ചിട്ട് പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. അധ്യാപകരെ 10 മണിക്കൂറോളം മുറിയിൽ പൂട്ടിയിട്ട് നടത്തിയ അതിക്രമത്തിൽ അസിസ്റ്റന്‍റ് പ്രൊഫസര്‍ വി.കെ.സഞ്ജുവിന് കൈയ്ക്കും കഴുത്തിനും പരിക്കേറ്റു. അധ്യാപകരെ ഭക്ഷണം കഴിക്കാൻ അനുവദിക്കാതെയും കോളേജിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചും ആയിരുന്നു എസ്.എഫ്.ഐ ഉപരോധം.

ചൊവ്വാഴ്ച രാത്രി കെ.എസ്.യു പതാക കത്തിച്ച 24 എസ്.എഫ്.ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ഉച്ച മുതൽ അർദ്ധരാത്രി വരെ എസ്.എഫ്.ഐ ഉപരോധം നടത്തിയത്. 21 അധ്യാപകരെ പോലീസ് എത്തിയാണ് മോചിപ്പിച്ചത്. സമരം ഉടൻ അവസാനിക്കുമെന്ന് കരുതി കാത്തിരുന്ന ശേഷമാണ് പ്രിൻസിപ്പൽ ഡോ.ബിജുകുമാർ പൊലീസിനെ ക്യാമ്പസിലേക്ക് വിളിപ്പിച്ചത്.

അധ്യാപകർ ഓർഡർ ചെയ്ത ഭക്ഷണം എത്തിക്കാൻ പൊലീസ് ശ്രമിച്ചപ്പോഴും എസ്.എഫ്.ഐ പ്രതിഷേധിച്ചു. കോളേജിന് പുറത്ത് നിന്നെത്തിയ എസ്.എഫ്.ഐ പ്രവർത്തകരും ക്യാമ്പസിനുള്ളിൽ പ്രതിഷേധവുമായി എത്തിയെന്നാണ് അധ്യാപകർ പറയുന്നത്. അക്രമത്തിൽ പ്രതിഷേധിച്ച് അധ്യാപകരും കൊടിമരം തകർത്തതിൽ പ്രതിഷേധിച്ച് കെ.എസ്.യുവും കോളേജിനകത്ത് പ്രതിഷേധ പ്രകടനം നടത്തി.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles