Vismaya News
Connect with us

Hi, what are you looking for?

NEWS

കോർപ്പറേഷന് പിഴ; 100 കോടി അടയ്ക്കാനാകില്ലെന്ന് കൊച്ചി മേയർ

കൊച്ചി: കൊച്ചി കോർപ്പറേഷന് ഹരിത ട്രൈബ്യൂണൽ 100 കോടി രൂപ പിഴ ചുമത്തിയ സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് കൊച്ചി മേയർ എം അനിൽകുമാർ. നിലവിലെ സാഹചര്യത്തിൽ 100 കോടി രൂപ പിഴയടയ്ക്കാൻ കഴിയില്ല. വിശദമായ ഉത്തരവാണ് പുറത്തിറങ്ങിയത്. താൻ പറഞ്ഞതൊന്നും തെറ്റല്ലെന്ന് വ്യക്തമാക്കുന്ന വിശദീകരണവുമുണ്ട്. മുൻ മേയർമാരുടെ കാലത്ത് എല്ലാം ഭംഗിയായി നടന്നുവെന്ന് പറയുന്നത് നിരർത്ഥകമാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ റിപ്പോർട്ടും ഉത്തരവിലുണ്ട്. എന്നാൽ ഇപ്പോൾ പരസ്പരം കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല. ഒരു പുതിയ തലത്തിലേക്ക് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. കോർപ്പറേഷൻ ആത്മാർത്ഥമായും ഉത്തരവാദിത്തത്തോടെയും എല്ലാം ചെയ്യുമെന്നും മേയർ എം അനിൽകുമാർ പറഞ്ഞു.

തീപിടുത്തത്തിൽ മരിച്ചവരുടെ ആരോഗ്യ സംരക്ഷണത്തിനും മറ്റ് പരിഹാര നടപടികൾക്കുമായി പിഴ തുക വിനിയോഗിക്കണമെന്ന് ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവിൽ പറയുന്നു. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണം. സംഭവത്തിന്‍റെ ധാർമിക ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ചോദിച്ചു. വായുവിലും ചുറ്റുമുള്ള ചതുപ്പുകളിലും മാരകമായ അളവിൽ വിഷവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ടെന്ന് നിരീക്ഷിച്ച ട്രൈബ്യൂണൽ, ഭാവിയിൽ സുഖകരമായി പ്രവർത്തിക്കുന്ന ഒരു മാലിന്യ പ്ലാന്‍റ് സ്ഥാപിക്കണമെന്നും നിർദ്ദേശിച്ചു. കേരളത്തിൽ, പ്രത്യേകിച്ച് കൊച്ചിയിൽ മാലിന്യ സംസ്കരണത്തിൽ തുടർച്ചയായ വീഴ്ചകൾ ഉണ്ടാകുന്നുണ്ടെന്നും ഉത്തരവിൽ വിമർശിക്കുന്നു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...